അബുദാബി : ശുദ്ധമായ ഊർജനിക്ഷേപങ്ങളിൽ പ്രധാന കേന്ദ്രമായി യു.എ.ഇ. ഈ വർഷം രാജ്യത്ത് കൂടുതൽ ഊർജ സ്ഥാപനങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് യു.എ.ഇ. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഊർജമേഖലയിൽനിന്നുള്ള കൂടുതൽസഹായങ്ങൾ യു.എ.ഇ.ക്ക് നൽകാനും സാധിക്കും. To advertise here, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കാർബൺ കൂടുതലായി പുറത്തുവിടുന്നത് നിയന്ത്രിക്കാനും സാധിക്കും. പുനരുപയോഗ ഊർജ ഉപഭോഗം, നിർമിതബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് പോലുള്ള നൂതനസാങ്കേതികവിദ്യകൾ, പരിസ്ഥിതി സൗഹൃദ ഐ.ടി. എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സുസ്ഥിര ഡിജിറ്റൽ സേവന ഐ.ടി. മാർഗനിർദേശം ജനുവരിയിൽ യു.എ.ഇ. അംഗീകരിച്ചിരുന്നു. അബുദാബി ഊർജവകുപ്പ് ഈ വർഷത്തെ ലോക സർക്കാർ ഉച്ചകോടിയിൽ സോളാർ എനർജി സെൽഫ് സപ്ലൈ നയവും അവതരിപ്പിക്കുകയുണ്ടായി. ശുദ്ധമായ ഊർജോത്പാദനത്തിനും സംഭരണത്തിനും ഇത് സഹായകരമാകും. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഊർജഉപഭോഗത്തിനും രാജ്യത്തിന്റെ ശുദ്ധമായ ഊർജ നിക്ഷേപം സഹായകരമാകും. മേഖലാടിസ്ഥാനത്തിലുള്ള ഈ നൂതനാശയത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അബുദാബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദാർ) എലൈറ്റ് അഗ്രോയുമായി സഹകരിച്ച് അൽ ഐനിലെ അൽ ഫോവ ഫാമിൽ കാർഷിക ഫോട്ടോവോൾട്ടെയ്ക് എന്ന പദ്ധതിയും ആരംഭിച്ചു. മിന മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. പുനരുപയോഗ ഊർജം കൃഷിയാവശ്യത്തിനും പദ്ധതിവഴി സഹായകരമാക്കും. യു.എ.ഇ.യുടെ ആഭ്യന്തര പുനഃരുപയോഗ ഊർജശേഷി 7.7 ജിഗാവാട്ട് (ജി.ഡബ്ല്യു) കവിഞ്ഞതായാണ് കണക്കുകൾ. 2031 -ആകുമ്പോഴേക്കും രാജ്യത്തെ വികസനപദ്ധതിയിലേക്കുള്ള മൊത്തം 23 ജിഗാവാട്ട് ആയി ഉത്പാദനം ഉയർത്തും. 2030 ആകുമ്പോഴേക്കും 100 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് യു.എ.ഇ. ആഗോളതലത്തിൽ 65 ജിഗാവാട്ട് ശുദ്ധമായ ഊർജശേഷി മസ്ദാർ കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ മൂന്നുലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കാനും 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നുമുണ്ട്. പുനരുപയോഗ ഊർജമേഖലയിൽ 200 കോടി ഡോളർ നിക്ഷേപവും യു.എ.ഇ. നടത്തും. പുനരുപയോഗ ഊർജവിതരണവും ബാറ്ററി സ്റ്റോറേജ് സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജർമനിയിലെ ആർ.ഡബ്ല്യു.ഇ. റിന്യൂവബിൾസുമായി കമ്പനിയുമായി യു.എ.ഇ. ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുമുണ്ട്. ഇത്തരം കരാറുകളിലൂടെ പുനരുപയോഗ ഊർജ ഉത്പാദനം വർധിപ്പിച്ചുകൊണ്ട് ഡീസൽ ഉപഭോഗം കുറയ്ക്കാനാണ് യു.എ.ഇ. യുടെ ലക്ഷ്യം. കൂടുതൽ വിദേശ കമ്പനികളുമായി ഈ മേഖലയിൽ യു.എ.ഇ. വ്യാവസായിക പങ്കാളിത്തമുറപ്പിക്കുകയും ചെയ്യും. Published: 05 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
