എം.എൽ.എ. ഇടപെട്ടു;വെള്ളയിൽ റോഡുപണി തുടങ്ങി

എം.എൽ.എ. ഇടപെട്ടു;വെള്ളയിൽ റോഡുപണി തുടങ്ങി

M
MathrubhumiSource Link
റാന്നി : റോഡുനിർമാണം തുടങ്ങിയല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് എം.എൽ.എ. താക്കീത് നൽകിയതിന് പിന്നാലെ കുമ്പളന്താനം-വെള്ളയിൽ റോഡ് നിർമാണത്തിന് തുടക്കം. To advertise here, നിർമാണം കരാർ നൽകി മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും പണികൾ തുടങ്ങുന്നത് അനിശ്ചിതമായി നീണ്ടത് ഏറെ പരാതികൾക്കിടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ പ്രമോദ് നാരായൺ എം.എൽ.എ. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കരാറുകാരനെയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ്, പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ തീരുമാനമായത്. പണികൾ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. നേതൃത്വത്തിൽ വെള്ളിയാഴ്ച കൊറ്റനാട് പഞ്ചായത്ത് ഓഫീസിനുമുൻപിൽ ധർണയും നടത്തിയിരുന്നു. പ്രശ്നം പരിഹരിച്ചതായി എം.എൽ.എ. അറിയിച്ചതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധസമരവും നടത്തി. ഒടുവിൽ അനിശ്ചിതത്വം അവസാനിപ്പിച്ച് വെള്ളിയാഴ്ചതന്നെ പണികൾക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചത്. നിർമാണം കരാർ നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പണികൾ തുടങ്ങിയില്ല. സാധനസാമഗ്രികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുമുൻപ്‌ ഇറക്കിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥതലത്തിൽ ഉന്നയിച്ച സാങ്കേതികപ്രശ്നങ്ങളാണ് നിർമാണം നീളാനിടയാക്കിയതെന്ന് എം.എൽ.എ. പറഞ്ഞു. പണികൾ തുടങ്ങാത്തതിൽ നാട്ടിൽ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞയാഴ്ച റോഡുപണി തുടങ്ങുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചെങ്കിലും, അതും നടന്നില്ല. പിന്നീട് എം.എൽ.എ. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പഞ്ചായത്തിൽ യോഗം വിളിച്ചെങ്കിലും കരാറുകാരൻ എത്തിയില്ല. തുടർന്ന്, വെള്ളിയാഴ്ച രാവിലെ തന്റെ ഓഫീസിലെത്താൻ എക്സിക്യുട്ടീവ് എൻജിനിയറോടും കരാറുകാരനോടും എം.എൽ.എ. ആവശ്യപ്പെട്ടു. ഈ യോഗത്തിലാണ്, റോഡുനിർമാണം ഉടൻ തുടങ്ങാമെന്ന് കരാറുകാരനും ഉദ്യോഗസ്ഥരും ഉറപ്പുനൽകിയത്. ഇനിയും വൈകിച്ചാൽ വകുപ്പുതല നടപടിക്ക് നിർദേശം നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതായും എം.എൽഎ. പറഞ്ഞു. ഗതാഗതം നിരോധിച്ചു കുമ്പളന്താനം-വെള്ളയിൽ ചന്ത റോഡിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചതിനാൽ ഏപ്രിൽ നാലുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എൽ.എസ്.ജി.ഡി. കൊറ്റനാട് അസി. എൻജിനിയർ അറിയിച്ചു. വാഹനങ്ങൾ തീയാടിക്കൽ, പൊറോട്ടമുക്ക് വഴി തിരിഞ്ഞുപോകണം. Published: 14 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.എൽ.എ. ഇടപെട്ടു;വെള്ളയിൽ റോഡുപണി തുടങ്ങി — Mathrubhumi |… | Boolokam