എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി

എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി

M
MathrubhumiSource Link
വേങ്ങര : വേങ്ങര നിയോജകമണ്ഡലത്തിൽ വികസനമുരടിപ്പാണെന്നും റോഡുകളുടെ റീടാറിങ്ങും ഉദ്ഘാടനങ്ങളും മാത്രമല്ല വികസനമെന്നും ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി. To advertise here, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും എം.എൽ.എ. പൂർണ പരാജയമായിരുന്നെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി ദേശീയസമിതിയംഗം സി. വാസുദേവൻ ഉദ്ഘാടനംചെയ്തു. വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ. ജയകൃഷ്ണൻ അധ്യക്ഷനായി. മലപ്പുറം സെൻട്രൽ ജില്ലാ വൈസ് പ്രസിന്റുമാരായ സേതുമാധവൻ, ലിജോ പോൾ, ജില്ലാ സെക്രട്ടറിമാരായ രാജേഷ് കോഡൂർ, എ.പി. ഉണ്ണി, ഷിബു വാഴക്കാട്, വേങ്ങര മണ്ഡലം ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് തെങ്ങിലാൻ ബഷീർ, ബാബുരാജൻ പറപ്പൂർ, കെ.പി. വിബീഷ്, എൻ.കെ. ശ്രീധർ തുടങ്ങിയവർ പ്രസംഗിച്ചു. Published: 15 Mar 2026, 03:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.എൽ.എ. ഓഫീസിലേക്ക് മാർച്ച് നടത്തി — Mathrubhumi | Boolokam | Boolokam