എം.സി.സി.യിൽ കരളിനെ ബാധിക്കുന്ന അർബുദത്തിന് ടെയർ ചികിത്സ

എം.സി.സി.യിൽ കരളിനെ ബാധിക്കുന്ന അർബുദത്തിന് ടെയർ ചികിത്സ

M
MathrubhumiSource Link
തലശ്ശേരി : രാജ്യത്ത് വികസിപ്പിച്ച യിട്രിയം-90 (വൈ-90) ‘ഭാഭാ സ്ഫിയർ’ ഉപയോഗിച്ച് ടെയർ (ട്രാൻസ് ആർട്ടീരിയൽ റേഡിയോ എംബൊലൈസേഷൻ) ചികിത്സ കോടിയേരി മലബാർ കാൻസർ സെന്ററിൽ നടത്തി. കരളിനെ ബാധിക്കുന്ന ഹെപറ്റോസെല്ലുലാർ കാർസിനോമ (എച്ച്.സി.സി.) ബാധിച്ച രോഗിക്കാണ് ശസ്ത്രക്രിയ ഇല്ലാതെ ടെയർ ചികിത്സ നടത്തിയത്. സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ ടെയർ ചികിത്സയാണ്. To advertise here, ചികിത്സയിൽ ഉപയോഗിച്ച യിട്രിയം -90 (വൈ -90) ‘ഭാഭാ സ്ഫിയർ’ ഭാഭാ അറ്റോമിക് സെന്റർ വികസിപ്പിച്ചതും ബ്രിട് (ബോർഡ് ഓഫ് റേഡിയേഷൻ ആൻഡ് ഐസോടോപ് ടെക്നോളജി) മുഖേന ലഭ്യമാക്കിയതുമാണ്. സ്വദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സ നടത്തിയത് രാജ്യത്തിന്റെ ആണവ വൈദ്യശാസ്ത്രരംഗത്ത് സുപ്രധാന മുന്നേറ്റമാണ്. ചെലവേറിയ ചികിത്സ സർക്കാർ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകും. ശസ്ത്രക്രിയക്ക് അനുയോജ്യമല്ലാത്ത കരൾ കാൻസർ രോഗികൾക്ക് ടെയർ ഫലപ്രദമായ ചികിത്സാമാർഗമാണ്. അർബുദബാധിത കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലൂടെ അണുപ്രസരണമുള്ള (റേഡിയോ ആക്ടീവ്) മൈക്രോസ്ഫിയറുകളെത്തിച്ച്, അർബുദബാധിത കോശങ്ങൾക്ക് മാത്രമായി ഉയർന്ന ഡോസ് കിരണചികിത്സ നൽകും. എം.സി.സി. (പി.ജി.ഐ.ഒ.എസ്.ആർ)യിലെ ഡോ. നിഖിൽ മോഹൻ (അസി. പ്രൊഫസർ, ന്യുക്ളിയർ മെഡിസിൻ), ഡോ. കെ.വി.രാഹുൽ, ഡോ. നമ്രത ദിവാകരൻ (അനസ്തേഷ്യ വിഭാഗം അസി. പ്രൊഫസർമാർ), ഡോ. അഞ്ജലി, എന്നിവരോടൊപ്പം ജി.ഐ.ആർ.എസ്. ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിലെ ഡോ. ധീരജ്, ഡോ. ഭവ്യ എന്നിവരും ചേർന്നാണ് ചികിത്സ നടത്തിയത്. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റുകളായ അൽ അമീൻ, നിഹാൽ, നന്ദകിഷോർ, ഫതീൻ, റേഡിയോളജി ടെക്നിഷ്യൻ ടി.പി. ഷീന, സ്റ്റാഫ് നഴ്സുമാരായ കെ. ശ്രീജ, എം.സിന്ധു, ബ്രിട് മുംബൈയിലെ സയന്റിഫിക് ഓഫീസർ ബികാഷ് കുമാർ തിവാരി എന്നിവരും ചികിത്സയുടെ ഭാഗമായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എം.സി.സി.യിൽ കരളിനെ ബാധിക്കുന്ന അർബുദത്തിന് ടെയർ ചികിത്സ —… | Boolokam