എഐ മത്സരത്തിൽ ജയം ചൈനയ്ക്കെന്ന് മസ്ക്, കാരണങ്ങളും നിരത്തുന്നു; യുഎസിന്റെ സ്ഥിതിയെന്താവും ?

എഐ മത്സരത്തിൽ ജയം ചൈനയ്ക്കെന്ന് മസ്ക്, കാരണങ്ങളും നിരത്തുന്നു; യുഎസിന്റെ സ്ഥിതിയെന്താവും ?

M
MathrubhumiSource Link
ആധുനിക ലോകത്തെ അടുത്ത സൂപ്പർ പവർ ആരാണെന്ന് തീരുമാനിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിർണായക പങ്ക് വഹിക്കുമെന്ന് ഉറപ്പാണ്. ഈ മത്സരത്തിൽ ചൈനയ്ക്കായിരിക്കും ജയമെന്ന് അമേരിക്കൻ വ്യവസായി ഇലോൺ മസ്ക് അടുത്തിടെ അഭിപ്രായപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിൽ ഈ രംഗത്ത് അമേരിക്കയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ചൈന വിജയത്തിലെത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്: To advertise here, ഓപ്പൺ സോഴ്സ് എഐ തന്ത്രം: അമേരിക്കൻ എഐ കമ്പനികളായ ഓപ്പൺ എഐ (OpenAI), ഗൂഗിൾ തുടങ്ങിയവ തങ്ങളുടെ അത്യാധുനിക എഐ മോഡലുകൾക്കായി വൻ തുക ഈടാക്കുമ്പോൾ, ചൈനീസ് കമ്പനികൾ വ്യത്യസ്തമായൊരു പാതയാണ് സ്വീകരിക്കുന്നത്. അവർ തങ്ങളുടെ ഏറ്റവും മികച്ച മോഡലുകൾ പോലും ഓപ്പൺ സോഴ്സ് ആയി (സൗജന്യമായോ അല്ലെങ്കിൽ കുറഞ്ഞ ചെലവിലോ) ലഭ്യമാക്കുന്നു. ലോകമെമ്പാടുമുള്ള വിപണികളിൽ കുറഞ്ഞ ചെലവിൽ ആവശ്യത്തിന് മികവുള്ള എഐ മോഡലുകൾ എത്തിക്കുന്നതിലൂടെ അമേരിക്കൻ ബിസിനസ് മോഡലുകളെ തകർക്കാൻ ചൈനയ്ക്ക് സാധിക്കും. ശക്തമായ സർക്കാർ പിന്തുണ: അമേരിക്കൻ കമ്പനികൾ നിക്ഷേപകരെയും ലാഭത്തെയും ആശ്രയിച്ചു നിൽക്കുമ്പോൾ, ചൈനീസ് കമ്പനികൾക്ക് ഗവൺമെന്റിന്റെ നേരിട്ടുള്ള സാമ്പത്തിക-തന്ത്രപരമായ പിന്തുണ ലഭിക്കുന്നുണ്ട്. ഹ്രസ്വകാല ലാഭത്തേക്കാൾ ഉപരിയായി, എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് അവർക്ക് സ്വാതന്ത്ര്യം നൽകുന്നു. അമേരിക്കൻ കമ്പനികൾ നേരിടുന്ന വെല്ലുവിളി: ചൈനയുടെ സൗജന്യ എഐ മോഡലുകൾ വിപണി കീഴടക്കിയാൽ, ബില്യൺ കണക്കിന് ഡോളർ നിക്ഷേപം നടത്തിയ അമേരിക്കൻ കമ്പനികൾക്ക് അത് തിരിച്ചടിയാകും. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം കുറയുന്നത് അമേരിക്കയിലെ എഐ വികസനത്തിന്റെ വേഗത കുറയ്ക്കാൻ കാരണമായേക്കാം എന്ന് മസ്ക് മുന്നറിയിപ്പ് നൽകുന്നു. ചിപ്പ് നിർമാണം: നിലവിൽ അത്യാധുനിക എഐ ചിപ്പുകൾ (എൻവിഡിയ) നിർമിക്കുന്നതിൽ അമേരിക്കയ്ക്കാണ് ആധിപത്യമെങ്കിലും, ചൈന ഈ തടസ്സം മറികടക്കാനുള്ള കഠിന ശ്രമത്തിലാണ്. ചിപ്പ് നിർമാണത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ സ്വന്തമായി വികസിപ്പിക്കാനും നിലവിലുള്ള നിരോധനങ്ങളെ മറികടന്ന് 7 നാനോമീറ്റർ ചിപ്പുകൾ നിർമിക്കാനുമുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു കഴിഞ്ഞു. എണ്ണത്തിന് പ്രാധാന്യം: ഏറ്റവും മികച്ച മോഡലുകൾ വികസിപ്പിക്കുന്നതിന് പകരം, കാര്യക്ഷമമായി പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്തിറക്കുക എന്നതാണ് ചൈനീസ് രീതി. മസ്ക് ഈ പറഞ്ഞതിൽ ചില കാര്യങ്ങളില്ലാതില്ല. നിലവിൽ ആന്ത്രോപിക്കുമായുള്ള യുഎസ് ഭരണകൂടത്തിന്റെ പ്രശ്നം തന്നെ നോക്കാം. ഓപ്പൺ എഐ, ആന്ത്രോപിക് ഉൾപ്പടെ എല്ലാവരും സ്വതന്ത്രമായി സ്വന്തം നിലയിലാണ് എഐ വികസിപ്പിക്കുന്നത്. എഐ മോഡലുകളിൽ കമ്പനികൾക്കാണ് പ്രഥമ അധികാരം. അതിൽ തീരുമാനങ്ങളെടുക്കേണ്ടത് കമ്പനികൾ തന്നെയാണ്. എന്നാൽ ചൈനയിൽ മസ്ക് പറഞ്ഞത് പോലെ ഭരണകൂടത്തിന്റെ നേരിട്ടുള്ള പിന്തുണയിലാണ് എഐ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നത്. സൈനിക ആവശ്യങ്ങൾക്കുൾപ്പടെ എഐ മോഡലുകൾ ഉപയോഗിക്കേണ്ടി വരുന്ന ഘട്ടത്തിൽ യുഎസിന് ആന്ത്രോപിക്കിൽ നിന്നുണ്ടായത് പോലെ ഒരു പ്രശ്നം ചൈനയ്ക്ക് നേരിടേണ്ടി വരില്ല. ചുരുക്കത്തിൽ നിലവിൽ എൻവിഡിയ (Nvidia) പോലുള്ള കമ്പനികളുടെ കരുത്തിൽ അമേരിക്കയാണ് എഐ മേഖലയിൽ ഒന്നാമതെങ്കിലും, ചൈനയുടെ വേറിട്ട തന്ത്രപരമായ നീക്കങ്ങൾ ഈ മത്സരത്തിന്റെ ഗതി മാറ്റിയേക്കാം. എഐ മേഖലയിലെ വിജയം കേവലം കച്ചവടം എന്നതിലുപരി ആഗോളതലത്തിൽ ഒരു രാജ്യത്തിന്റെ സൈനികവും സാമ്പത്തികവുമായ കരുത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ്. Content Highlights: Elon Musk warns that China’s open-source strategy and heavy government backing could allow them to overtake the United States in the global race for Artificial Intelligence dominance. Published: 23 Mar 2026, 10:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഐ മത്സരത്തിൽ ജയം ചൈനയ്ക്കെന്ന് മസ്ക്, കാരണങ്ങളും നിരത്തുന്… | Boolokam