എകെസിസി മാതൃവേദി ഈദ് ആഘോഷം സംഘടിപ്പിച്ചു

എകെസിസി മാതൃവേദി ഈദ് ആഘോഷം സംഘടിപ്പിച്ചു

M
MathrubhumiSource Link
മനാമ: 'ആരും പിന്നിലാക്കപ്പെടുന്നില്ല' എന്ന ആപ്ത വാക്യത്തിന്റെ കാവലാളാകാനുളള പരിശ്രമമായിരുന്നു എ.കെ.സി.സി.വനിതാവേദി സംഘടിപ്പിച്ച പുതിയ വസ്ത്രങ്ങളുടെയും, ഭക്ഷ്യ കിറ്റുകളുടെയും വിതരണം. സാമൂഹ്യനീതിയുടെയും മനുഷ്യാഭിമാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമാണ് എകെസിസി വനിതാവേദി പ്രവർത്തകർ ചെയ്തതെന്ന് വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ പറഞ്ഞു. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കാൻ എ.കെ.സി.സിയുടെ വനിതാ വേദി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം എപ്പോഴും ഉണ്ടാകുമെന്നും സ്മിത ജെൻസൺ പറഞ്ഞു. To advertise here, സമൂഹത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം നിന്നുകൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യസ്‌നേഹത്തിന്റെ പ്രയോഗവത്കരണമാണ് ഈ പരിപാടി എന്ന് ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ബാബു തങ്ങളത്ത് അഭിപ്രായപ്പെട്ടു. കാലം സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞിട്ടും, പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായും ബാബു തങ്ങളത്ത് പറഞ്ഞു. എ.കെ.സി.സി. വനിതാവേദി പ്രസിഡന്റ്് ലിവിൻ ജിബി, വൈസ് പ്രസിഡന്റ് മെയ് മോൾ ചാൾസ്, ജനറൽ സെക്രട്ടറി ജെസ്സി ജെൻസൺ, ഭാരവാഹികളായ സിന്ധു ബൈജു, സെലിൻ ജെയിംസ്, ജിൻസി ജീവൻ, സുനു രതീഷ്, ജോളി ജോജി എന്നിവർ നേതൃത്വം നൽകി. എബ്രഹാം സാമുവൽ, പോളി വിതയത്തിൽ, റോബിൻ സെബാസ്റ്റ്യൻ, ജീവൻ ചാക്കോ, മോൻസി മാത്യു, ചാൾസ് ആലുക്ക, ജിബി അലക്‌സ്, രതീഷ് സെബാസ്റ്റ്യൻ, ജെൻസൻ ദേവസ്സി, ജസ്റ്റിൻ ജോർജ്, ജോജി കുര്യൻ എന്നിവർ പങ്കെടുത്തു. മെയ്‌മോൾ ചാൾസ് സ്വാഗതവും, ലിവിൻ ജിബി നന്ദിയും പറഞ്ഞു. Content Highlights: AKCC Mathruvedi hosts Eid celebrations in Manama Published: 20 Mar 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എകെസിസി മാതൃവേദി ഈദ് ആഘോഷം സംഘടിപ്പിച്ചു — Mathrubhumi | Bo… | Boolokam