എങ്ങനെ നല്ല രക്ഷിതാവാകാം? ജഗ്ഗി വാസുദേവിനോട് ഉപദേശം തേടി ആലിയാ ഭട്ട്, രസകരമായ മറുപടി വൈറൽ | വീഡിയോ

എങ്ങനെ നല്ല രക്ഷിതാവാകാം? ജഗ്ഗി വാസുദേവിനോട് ഉപദേശം തേടി ആലിയാ ഭട്ട്, രസകരമായ മറുപടി വൈറൽ | വീഡിയോ

M
MathrubhumiSource Link
Lifestyle Desk Last Updated: 28 March 2026, 11:35 AM IST ഇതിന്റെ വീഡിയോ ജഗ്ഗി വാസുദേവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട് ആലിയാ ഭട്ട്, ജഗ്ഗി വാസുദേവ് | Photos: PTI, AFP ചെ ന്നൈയിലെത്തിയ ബോളിവുഡ് താരം ആലിയാ ഭട്ടും സദ്ഗുരു എന്നറിയപ്പെടുന്ന ആൾദൈവം ജഗ്ഗി വാസുദേവും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടികളെ വളർത്തുന്നതിനെ സംബന്ധിച്ചുള്ള ഉപദേശമാണ് ആലിയ ജഗ്ഗി വാസുദേവിനോട് ചോദിക്കുന്നത്. രസകരമായ മറുപടിയാണ് ഇതിന് അദ്ദേഹം നൽകിയത്. ജഗ്ഗി വാസുദേവ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. To advertise here, 'നല്ല രക്ഷിതാവാകാൻ കഴിയുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാക്കൾക്കുള്ള താങ്കളുടെ ഉപദേശം എന്താണ്?' -ഇതാണ് ആലിയാ ഭട്ട് ജഗ്ഗി വാസുദേവിനോട് ചോദിച്ചത്. ചിരിച്ചുകൊണ്ടാണ് അദ്ദേഹം ആലിയയുടെ ചോദ്യത്തിന് മറുപടി നൽകിയത്. 'ആശങ്കയുള്ള രക്ഷിതാവ് നല്ല രക്ഷിതാവല്ല' എന്നാണ് ജഗ്ഗി വാസുദേവ് ആലിയയോട് മറുപടിയായി പറഞ്ഞത്. 'രക്ഷിതാക്കൾക്ക് ആശങ്കപ്പെടാതിരിക്കാൻ കഴിയില്ല. താങ്കളും അത് അംഗീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്' -സദസ്സിൽ നിന്നുള്ള പൊട്ടിച്ചിരിക്കിടെ ആലിയ അതിനോട് പ്രതികരിച്ചു. ആലിയാ ഭട്ടിനൊപ്പമുള്ള സംഭാഷണത്തിനിടെ പകർത്തിയ ചിത്രങ്ങളും ജഗ്ഗി വാസുദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ (ജെഐടിഒ) സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നത്. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പരിപാടി. നിരവധി പേരാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. Content Highlights: Alia Bhatt seeks parenting tips from Sadhguru at a JITO event in Chennai. When asked how to be a good parent, Sadhguru wittily noted that joy, not anxiety, is key, leading to a heartwarming chat with the actress before a live audience. Published: 28 Mar 2026, 11:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എങ്ങനെ നല്ല രക്ഷിതാവാകാം? ജഗ്ഗി വാസുദേവിനോട് ഉപദേശം തേടി ആല… | Boolokam