എങ്ങുമെത്താതെ വിവാദമായ 'കാഫിർ സ്‌ക്രീൻഷോട്ട്' കേസ്; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

എങ്ങുമെത്താതെ വിവാദമായ 'കാഫിർ സ്‌ക്രീൻഷോട്ട്' കേസ്; കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

M
MathrubhumiSource Link
വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസ് അവസാനിപ്പിച്ചുകൊണ്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുമ്പോഴും കേസ് എങ്ങുമെത്തിയില്ല. To advertise here, തന്റെപേരിൽ കാഫിർ സ്‌ക്രീൻഷോട്ട് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ മുഹമ്മദ് കാസിം പറഞ്ഞു. അഭിഭാഷകനുമായി ഇക്കാര്യം ആലോചിക്കുന്നുണ്ട്. കേസിൽ കസ്റ്റഡിയിലെടുത്ത എന്റെ ഫോൺ ഇതുവരെ തിരിച്ചുതന്നിട്ടില്ല. കേസ് കാരണം എനിക്ക് പാസ്പോർട്ട് പുതുക്കാൻകഴിയാത്ത സാഹചര്യവുമുണ്ടെന്ന് കാസിം പറഞ്ഞു. തന്റെപേരിൽ ആര് വ്യാജസന്ദേശം സൃഷ്ടിച്ചുവെന്ന് കണ്ടെത്തണമെന്ന പരാതിയിൽ പോലീസ് നടപടി എടുക്കാതിരുന്നതിനാൽ കാസിം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാകുന്നത്. സംഭവത്തിൽ കാസിമിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് കീഴ്ക്കോടതിയെ സമീപിക്കാമെന്ന നിർദേശത്തോടെ കാസിമിന്റെ ഹർജി തീർപ്പാക്കി. തുടർന്ന് കാസിം അന്വേഷണപുരോഗതി അറിയാൻ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. പോലീസ് നൽകിയ റിപ്പോർട്ടിൽ പോരാളി ഷാജി അഡ്മിൻ വഹാബ്, അമ്പാടിമുക്ക് സഖാക്കൾ പേജിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത അമൽറാം, റെഡ് എൻകൗണ്ടകർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് റിബേഷ് എന്നിവർ സന്ദേശം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇവർക്കെതിരേ കേസെടുക്കണമെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന കോടതി നിർദേശത്തെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും സന്ദേശം സൃഷ്ടിച്ചെന്നത് കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാൻ റിപ്പോർട്ട് നൽകിയത്. Content Highlights: Police filed a final report closing the Kafir screenshot case., The original creator of the fake screenshot remains unidentified., Complainant Mohammed Kasim faces ongoing issues, including passport renewal delays., Court-ordered investigation failed to pinpoint the source of the viral message., Kasim plans to pursue further legal action to find the perpetrators. Published: 05 Apr 2026, 08:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എങ്ങുമെത്താതെ വിവാദമായ 'കാഫിർ സ്‌ക്രീൻഷോട്ട്' കേസ്; കോടതിയെ… | Boolokam