ഏഴുകിലോ കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകൾ To advertise here, കാവാലം : കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതോടെ നെല്ലുസംഭരണം തടസ്സപ്പെട്ടു. നീലംപേരൂർ കൃഷിഭവൻ പരിധിയിലെ 14,000 ഏക്കറുള്ള എച്ച് ബ്ലോക്ക് കായൽ പാടശേഖരത്തിലെ സംഭരണമാണ് പ്രതിസന്ധിയിലായത്. 24-ന് ഇവിടെ കൊയ്ത്തു പൂർത്തിയായതാണ്. പാഡി ഓഫീസിൽനിന്ന് മൂന്നു മില്ലുകാരെ സംഭരണത്തിനു ചുമതലപ്പെടുത്തി. എന്നാൽ, നെല്ലുസംഭരിക്കണമെങ്കിൽ ക്വിന്റലിന് ഏഴുകിലോ കിഴിവ് നൽകണമെന്ന് മില്ലുകാർ ആവശ്യപ്പെട്ടു. ഭാരിച്ച് നഷ്ടംസഹിച്ച് നെല്ലു നൽകാനാകില്ലെന്ന് നിലപാടിലാണ് കർഷകർ. നെല്ലിന്റെ ഗുണനിലവാര പരിശോധനയിൽ കുഴപ്പമൊന്നുമില്ലാതിരുന്നിട്ടും ഇത്രയേറെ കിഴിവ് ആവശ്യപ്പെടുന്നതിനു ന്യായീകരണമില്ലന്നാണ് കർഷകർ പറയുന്നത്. കുട്ടനാട്ടിലെ ഏറ്റവും വലിയ കായൽനിലമായ 24000 കായൽ, മാരാൻകായൽ, 3500 എന്നിവിടങ്ങളിൽനിന്നെല്ലാം നെല്ലുസംഭരിച്ചത് നാലുകിലോവരെ മാത്രം കിഴിവു നൽകിയാണ്. ഏഴു കിലോഗ്രാം കിഴിവു നൽകാൻ തയ്യാറല്ലെന്നു കർഷകർ നിലപാടെടുത്തതോടെ മില്ലുകാർ മടങ്ങി. വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്. വിളവെടുത്ത നെല്ല് പാടത്തു കൂട്ടിയിട്ടിരിക്കുകയാണിപ്പോൾ. Published: 01 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എച്ച് ബ്ലോക്കിലെ നെല്ലുസംഭരണത്തിൽ പ്രതിസന്ധി
M
MathrubhumiSource Link
about 1 month ago