എച്ച്ഡിഎഫ്‌സി ഓഹരി തകർച്ച: കൂടുതൽ ബാധിക്കുക ഈ മ്യൂച്വൽ ഫണ്ടുകളെ

എച്ച്ഡിഎഫ്‌സി ഓഹരി തകർച്ച: കൂടുതൽ ബാധിക്കുക ഈ മ്യൂച്വൽ ഫണ്ടുകളെ

M
MathrubhumiSource Link
Money Desk Last Updated: 19 Mar 2026, 03:43 pm IST എച്ച്ഡിഎഫ്‌സി ബാങ്കിലെ ഭരണപരമായ അനിശ്ചിതത്വം രാജ്യത്തെ ബാങ്കിങ് ഓഹരികളെയും മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോകളെയും കാര്യമായി ബാധിച്ചു. നിക്ഷേപവിഹിതം കൂടുതലുള്ള നവി, പിപിഎഫ്എഎസ്, യുടിഐ തുടങ്ങിയ ഫണ്ടുകളുടെ യൂണിറ്റ് മൂല്യത്തില്‍ കാര്യമായ ഇടിവ് പ്രതീക്ഷിക്കാം. Photo: Gettyimages ധാ ർമിക ആശങ്കകൾ ഉന്നയിച്ച് ചെയർമാൻ രാജിവെച്ചതോടെ ഓഹരി വിലയിൽ കനത്ത തിരിച്ചടി നേരിട്ട് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിൽ വൻതോതിൽ നിക്ഷേപമുള്ള നിരവധി മ്യൂച്വൽ ഫണ്ടുകളുടെ എൻഎവി(NAV)മൂല്യത്തെ ഇത് സാരമായി ബാധിക്കും. അടുത്ത ദിവസം യൂണിറ്റ് വില പുറത്തുവരുമ്പോഴാകും എത്രത്തോളമുണ്ടെന്ന് അറിയാൻ കഴിയുക. To advertise here, ദിന വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വില 8.6 ശതമാനം ഇടിഞ്ഞ് 770 രൂപ നിലവാരത്തിലെത്തിയിരുന്നു. കോവിഡിന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ഇദാത്യമായാണ്. അന്ന് 13 ശതമാനമായിരുന്നു തകർച്ച. ബാങ്കിന്റെ ഓഹരി വിലയിടിവ് വിപണിയെ മൊത്തം പിടിച്ചുകുലുക്കുകയും ചെയ്തു. സെൻസെക്‌സ് 2.70 ശതമാനവും നിഫ്റ്റി 2.73 ശതമാനവുമാണ് താഴ്ന്നത്. ബാങ്ക് നിഫ്റ്റിയാകട്ടെ 2.83 ശതമാനവും തകർച്ച നേരിട്ടു. മ്യൂച്വൽ ഫണ്ടുകളിലെ ആഘാതം 2025 ഡിസംബറിലെ കണക്കു പ്രകാരം പത്ത് മ്യൂച്വൽ ഫണ്ടുകളിലാണ് എച്ച്ഡിഎഫ്‌സി ബാങ്കിൽ കുടുതൽ നിക്ഷേപമുള്ളത്. മൊത്തം ആസ്തിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള നിക്ഷേപ വിഹിതം താഴെ കൊടുക്കുന്നു: മ്യൂച്വൽ ഫണ്ട് നിക്ഷേപ വിഹിതം (% of AUM) നിക്ഷേപ മൂല്യം (₹ കോടിയിൽ) നവി മ്യൂച്വൽ ഫണ്ട് 7.83 716.2 PPFAS മ്യൂച്വൽ ഫണ്ട് 7.48 11,382.6 UTI മ്യൂച്വൽ ഫണ്ട് 7.39 29,233.6 SBI മ്യൂച്വൽ ഫണ്ട് 6.29 80,201.6 360 ONE മ്യൂച്വൽ ഫണ്ട് 6.02 811.5 മിറെ അസറ്റ്  മ്യൂച്വൽ ഫണ്ട് 5.60 13,070.4 ടോറസ്  മ്യൂച്വൽ ഫണ്ട് 4.69 47.5 ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ട് 4.64 5,918.8 വൈറ്റ് ഓക്ക് ക്യാപിറ്റൽ  മ്യൂച്വൽ ഫണ്ട് 4.58 1,465.0 ഹീലിയോസ് മ്യൂച്വൽ ഫണ്ട് 4.32 397.8 2025 ഡിസംബർ പാദത്തിൽ ചില ഫണ്ടുകൾ എച്ച്ഡിഎഫ്‌സി ബാങ്കിലെ നിക്ഷേപം വർധിപ്പിച്ചപ്പോൾ മറ്റുചിലർ വിഹിതം കുറയ്ക്കുകയും ചെയ്തിരുന്നു. നിക്ഷേപം വർധിപ്പിച്ച ഫണ്ടുകൾ: ക്വാണ്ട് മ്യൂച്വൽ ഫണ്ട്: സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് 5,066 ശതമാനത്തിന്റെ വൻ വർധനവാണ് ഈ ഫണ്ട് നടത്തിയത് (ആകെ 5.5 ദശലക്ഷം ഓഹരികൾ). ജിയോ ബ്ലാക്ക് റോക്ക്: നിക്ഷേപത്തിൽ 1,991.6 ശതമാനം വർധനവ് വരുത്തി (2.5 ദശലക്ഷം ഓഹരികൾ അധികമായി വാങ്ങി). മറ്റ് ഫണ്ടുകൾ: യൂണിഫി (41%), ട്രസ്റ്റ് (35.79%), ഗ്രോ (33.67%), വൈറ്റ് ഓക്ക് ക്യാപിറ്റൽ (18.17%) എന്നിവരും നിക്ഷേപം കൂട്ടി. നിക്ഷേപം കുറച്ച ഫണ്ടുകൾ: സാംകോ മ്യൂച്വൽ ഫണ്ട്: ആസ്തി വിഹിതത്തിൽ 81.34 ശതമാനത്തിന്റെ കുറവ് വരുത്തി (0.29 ദശലക്ഷം ഓഹരികൾ വിറ്റു). മഹീന്ദ്ര മാനുലൈഫ്: 16.31 ശതമാനം ഓഹരികൾ വിറ്റഴിച്ചു. മറ്റ് ഫണ്ടുകൾ: ഐടിഐ (15.78%), ജെഎം ഫിനാൻഷ്യൽ (11.11%), എസ്ബിഐ മ്യൂച്വൽ ഫണ്ട് (3.16%) എന്നിവരും നിക്ഷേപം കുറച്ചവരിൽ ഉൾപ്പെടുന്നു. എസ്ബിഐ മ്യൂച്വൽ ഫണ്ട് മാത്രം 26.43 ദശലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഭരണപരമായ അനിശ്ചിതത്വം രാജ്യത്തെ ബാങ്കിങ് ഓഹരികളെയും മ്യൂച്വൽ ഫണ്ട് പോർട്ട്‌ഫോളിയോകളെയും കാര്യമായി ബാധിച്ചു. നിക്ഷേപവിഹിതം കൂടുതലുള്ള നവി, പിപിഎഫ്എഎസ്, യുടിഐ തുടങ്ങിയ ഫണ്ടുകളെയാണ് പ്രധാനമായും ബാധിക്കുക. Content Highlights: HDFC Bank shares plunged 8.6% due to leadership turmoil., Major impact on mutual fund NAVs holding significant HDFC Bank exposure., Detailed list of mutual funds that increased or decreased their stake in Q4 2025., Broader market impact on Sensex, Nifty, and Bank Nifty indices. Published: 19 Mar 2026, 03:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എച്ച്ഡിഎഫ്‌സി ഓഹരി തകർച്ച: കൂടുതൽ ബാധിക്കുക ഈ മ്യൂച്വൽ ഫണ്ട… | Boolokam