അമ്പലമേട് : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.ഒ.സി.യെ തകർത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്രസർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നീക്കങ്ങൾക്കെതിരേ എച്ച്.ഒ.സി. വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) കമ്പനി ഗേറ്റിൽ പ്രതിഷേധിച്ചു. To advertise here, എച്ച്.ഒ.സി.ക്ക് എൽ.പി.ജി. ലഭ്യത അടിയന്തരമായി ഉറപ്പാക്കി പ്ലാൻറുകൾ ഉടൻ പ്രവർത്തിപ്പിക്കുക, എച്ച്.ഒ.സി. വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, എച്ച്.ഒ.സി.യെ ബി.പി.സി.എല്ലിൽ ലയിപ്പിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, യൂണിയനും മാനേജ്മെന്റും ഒപ്പുവെച്ച ദീർഘകാല കരാർ ഉടൻ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധയോഗം യൂണിയൻ പ്രസിഡന്റ് എം.വൈ. കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു. തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി കമ്പനി ഗേറ്റിൽ തിങ്കളാഴ്ച ഏകദിന ധർണയും ഗേറ്റ് മീറ്റിങ്ങും നടത്തും. സമാപന സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. Published: 29 Mar 2026, 02:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
