ചെർക്കള : അക്കേഷ്യാമരം റോഡിലേക്ക് പൊട്ടിവീണ് ചെർക്കള-കല്ലടുക്കം അന്തസ്സംസ്ഥാനപാതയിൽ ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 7.30-ന് എടനീർ മീത്തലെ ബസാറിൽ പാലത്തിന് സമീപമാണ് മരം വീണത്. വൈദ്യുതിലൈനും നിലംപൊത്തി. മരം വീണതോടെ പ്രദേശത്ത് വൈദ്യുതി പൂർണമായും നിലച്ചു. To advertise here, ബദിയടുക്ക ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്കുള്ള ബസും ഇരു ചക്രവാഹനവും കടന്നുപോയതിന് തൊട്ടുപിന്നാലെ പൊടുന്നനെയാണ് മരം പൊട്ടിവീണത്. ഭാഗ്യം കൊണ്ടുമാത്രം വലിയൊരപകടമാണ് വഴിമാറിയത്. കാസർകോട് അഗ്നിരക്ഷാനിലയം സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ സണ്ണി ഇമാനുവൽ, ഫയർ ആൻഡ് റസ്ക്യു ഓഫീസർ രാജേഷ് പാവൂർ, ഡ്രൈവർ പ്രസീദ്, ഹോം ഗാർഡുമാരായ എൻ.രാഗേഷ്, പി.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചെർക്കള-കല്ലടുക്ക അന്തസ്സംസ്ഥാനപാതയിൽ പലയിടങ്ങളിലും അക്കേഷ്യാമരങ്ങൾ അപകടഭീതി ഉയർത്തി നിൽക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി എടനീർ യൂണിറ്റ് പ്രസിഡന്റ് ഹുസൈൻ എടനീർ പറഞ്ഞു. Published: 18 Apr 2026, 04:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എടനീരിൽ മരം വീണ് അന്തസ്സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി
M
MathrubhumiSource Link
22 days ago