ചെർക്കള : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുപ്പള്ളി എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ എടനീർ മഠം സന്ദർശിച്ച് മഠാധിപതി സച്ചിദാന്ദ ഭാരതി സ്വാമിയുടെ അനുഗ്രഹംതേടി. ശനിയാഴ്ച ഉച്ചയോടെ എടനീർ മഠത്തിലെത്തിയ ചാണ്ടി ഉമ്മൻ മഠത്തിൽനിന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ പിതാവ് ഉമ്മൻ ചാണ്ടി എടനീർമഠം സന്ദർശിച്ചതായി ഇരുവരും അനുസ്മരിച്ചു. ജില്ലയിൽ മറ്റ് പരിപാടികളൊന്നും ചാണ്ടി ഉമ്മന് ഉണ്ടായിരുന്നില്ല. To advertise here, എടനീർ മഠം മാനേജർ പി. രാജന്ദ്ര കല്ലുരായ, എടനീർ വിഷ്ണുമംഗലും ക്ഷേത്രം സെക്രട്ടറി ഉമേഷ്‌കുമാർ നരിക്കടപ്പ് തുടങ്ങിയർചേർന്ന് ചാണ്ടി ഉമ്മനെ സ്വീകരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.വി. ജെയിംസും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു. ഇരിക്കൂറിൽ ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥമുള്ള സ്നേഹവീടിന്റെ താക്കോൽ കൈമാറുന്നതിനാണ് എടനീർ മഠത്തിൽനിന്ന് തിരിച്ചത്. Published: 15 Mar 2026, 04:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എടനീർ മഠാധിപതിയുടെ അനുഗ്രഹംതേടി ചാണ്ടി ഉമ്മൻ എം.എൽ.എ. എത്തി
M
MathrubhumiSource Link
about 2 months ago