കോയമ്പത്തൂർ : അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയും പ്രതിപക്ഷനേതാവുമായ എടപ്പാടി പളനിസ്വാമിക്ക് എടപ്പാടി നിയമസഭാമണ്ഡലത്തിൽ തുടർച്ചയായി നാലാംജയം. മണ്ഡലചരിത്രത്തിൽ എട്ടുതവണ മത്സരിച്ചതിൽ ഇത് ആറാംതവണയാണ് ജയിക്കുന്നത്. To advertise here, 2026-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമുയർന്ന ഭൂരിപക്ഷമെന്ന റെക്കോഡും എടപ്പാടിക്കാണ്. 98,110 വോട്ടിന്‍റെ ഭൂരിപക്ഷം. ആകെ പോൾചെയ്ത വോട്ടിൽ 1,48,933 വോട്ട് എടപ്പാടി പളനിസ്വാമി നേടിയപ്പോൾ രണ്ടാംസ്ഥാനത്തുവന്ന സ്വതന്ത്രസ്ഥാനാർഥി കെ. പ്രേംകുമാറിന് 50,823 വോട്ട് ലഭിച്ചു. മുഖ്യ എതിരാളിയായി കണക്കാക്കിയിരുന്ന ഡി.എം.കെ.യിലെ സി. കാശിക്ക് 44,011 വോട്ടാണ് ലഭിച്ചത്. തമിഴക വെട്രി കഴകം സ്ഥാനാർഥിയായി ഇവിടെ നിശ്ചയിച്ചയാൾ മത്സരരംഗത്തുനിന്ന് പിന്മാറിയതോടെ സ്വതന്ത്ര സ്ഥാനാർഥിയും വിജയ് ഫാൻ അസോസിയേഷൻ ഭാരവാഹിയുമായ കെ. പ്രേംകുമാറിനെ പിന്തുണയ്ക്കാൻ വിജയ് ആഹ്വാനംചെയ്തിരുന്നു. ഇതോടെ, വിജയ് അണികളെല്ലാം പ്രേംകുമാറിന് ടെലിവിഷൻ ചിഹ്നത്തിൽ വോട്ടുചെയ്യുകയായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾചെയ്തതിന്റെ 66.27 ശതമാനം വോട്ടുനേടിയ എടപ്പാടി 93,802 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഡി.എം.കെ.യുടെ ടി. സമ്പത്ത്കുമാറിനെയാണ് തോല്പിച്ചത്. ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാനായത് എടപ്പാടിയുടെ നേട്ടമായി കരുതാം. Published: 05 May 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എടപ്പാടി പളനിസ്വാമിക്ക് റെക്കോഡ് ഭൂരിപക്ഷം98,110
M
MathrubhumiSource Link
about 3 hours ago