എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്; തീയണയ്ക്കാൻ ശ്രമം തുടരുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം: ഒരു മരണം, നിരവധി പേർക്ക് പരിക്ക്; തീയണയ്ക്കാൻ ശ്രമം തുടരുന്നു

M
MathrubhumiSource Link
ആലുവ: എടയാറിലെ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക്  പരിക്കേറ്റിട്ടുണ്ട്. പാതാളത്ത് പ്രവർത്തിക്കുന്ന പി.ജി. ലൂബ്രിക്കന്റ്‌സ് എന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. To advertise here, രാവിലെ എട്ടരയ്ക്കു ശേഷമായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് പിന്നാലെ വലിയതോതിൽ തീ പടരുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്. അഗ്നിരക്ഷാസേന തീയണയ്ക്കുന്നതിനിടെയാണ് കമ്പനിക്കകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടുത്തമുണ്ടായ സമയത്ത് മുപ്പതോളം ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content Highlights: Major fire incident at Lubricants company in Edayar industrial zone., One fatality suspected, details currently unconfirmed., Six fire units deployed to control the blaze., Authorities are moving the body to the Medical College Hospital. Published: 26 Mar 2026, 10:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം: ഒരു മരണം, നിരവധി പേർക്… | Boolokam