BoolokamBoolokam
എട്ടിൽ ഏഴും ജയിച്ചു, ഞെട്ടിച്ച് കേരള കോൺഗ്രസ്-ജെ

എട്ടിൽ ഏഴും ജയിച്ചു, ഞെട്ടിച്ച് കേരള കോൺഗ്രസ്-ജെ

M
MathrubhumiSource Link
കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഇത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അതിശക്തമായ തിരിച്ചുവരവ്. മത്സരിച്ച എട്ടിൽ ഏഴ് സീറ്റിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10 സീറ്റിൽ മത്സരിച്ച് വെറും രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയ കേരള കോൺഗ്രസ് അതിശക്തമായി തിരിച്ചു വന്നിരിക്കുകയാണ്. To advertise here, നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തകർപ്പൻ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചുകൊണ്ട് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിൽ പാർട്ടി മുന്നേറ്റം നടത്തിയപ്പോൾ കാഞ്ഞങ്ങാട് മാത്രമാണ് പാർട്ടി പിന്നോക്കം പോയത്. ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവിനെ പരാജയപ്പെടിത്തിക്കൊണ്ടാണ് തോമസ് ഉണ്ണിയാടൻ വിജയിച്ചത്. 10212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് ഉണ്ണിയാടൻ മണ്ഡലം പിടിച്ചെടുത്തത്. കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ ചങ്ങനാശ്ശേരിയിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വിനു ജോബ് ജയിച്ചു കയറിയത്. 8368 വോട്ടുകൾക്കായിരുന്നു വിജയം. തൊടുപുഴയിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി സിറിയക് ചാഴിക്കാടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ അപ്പു ജോൺ ജോസഫ് വൻ ലീഡാണ് തുടരുന്നത്. യു.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റുകളിലൊന്നായ കടുത്തുരുത്തിയിൽ മോൻസ് ജോസഫ് തന്റെ ആധിപത്യം തുടരുകയാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറവും തിരുവല്ലയിൽ വർഗീസ് മാമനും കുട്ടനാട്ടിൽ റെജി ചെറിയാനും മുന്നേറ്റം തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എട്ടിൽ ഏഴും ജയിച്ചു, ഞെട്ടിച്ച് കേരള കോൺഗ്രസ്-ജെ — Mathrubh… | Boolokam