എണ്ണ വിലയിൽ കുതിപ്പ്: ഓഹരി വിപണിയിൽ കനത്ത നഷ്ടം, രൂപയിൽ നേട്ടം

എണ്ണ വിലയിൽ കുതിപ്പ്: ഓഹരി വിപണിയിൽ കനത്ത നഷ്ടം, രൂപയിൽ നേട്ടം

M
MathrubhumiSource Link
Money Desk Last Updated: 02 Apr 2026, 11:06 am IST ഇറാനിലെ സൈനിക ലക്ഷ്യം ഉടന്‍ പൂര്‍ത്തിയാകുമെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |ഫോട്ടോ:AFP ഇ റാനെതിരെ കടുത്ത നീക്കമുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് ആഗോള വിപണികളിൽ കനത്ത ചാഞ്ചാട്ടം പ്രകടമായി. യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നും സൈനിക നടപടികൾ അവസാന ഘട്ടത്തിലാണെന്നും ട്രംപ് വ്യക്തമാക്കിയതോടെ വിപണയിൽ ആശങ്ക പടർന്നു. അസംസ്‌കൃത എണ്ണ വില അഞ്ച് ശതമാനം ഉയർന്നു. സെൻസെക്‌സ് 1,400 ലേറെ പോയന്റ് നഷ്ടംനേരിട്ടു. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സ്വർണം വെള്ളി വിലയിലും ഇടിവ് പ്രകടമായി. To advertise here, സൈനിക നീക്കം ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ദേശീയ പ്രസംഗത്തിൽ പ്രസിഡന്റ് സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് സൂചന നൽകി. അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങൾ പൂർത്തിയാകാറായെന്ന് ട്രംപ് വ്യക്തമാക്കി. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇറാനെതിരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. വിപണിയിലെ പ്രതികരണം യുദ്ധം രൂക്ഷമാകുമെന്ന സൂചനകൾ എണ്ണവില കുത്തനെ ഉയരാൻ കാരണമായി. ഇനം വില (ബാരലിന്) വർധന (%) ബ്രെന്റ് ക്രൂഡ് $106.22 5% യു.എസ്. ക്രൂഡ്  $104.36 4.2% ഇന്ത്യൻ ഓഹരി വിപണി സെൻസെക്‌സ്: 1,574 (2.14%)ഇടിവ് നിഫ്റ്റി: 541 (2.16 %) നഷ്ടം. ഏഷ്യൻ വിപണി  ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ ഏഷ്യൻ സൂചികകൾ കൂപ്പുകുത്തി. ജപ്പാൻ (Nikkei 225): 1.4% ഇടിഞ്ഞ് 53,004.81 എന്ന നിലയിലെത്തി. ദക്ഷിണ കൊറിയ (Kospi): 3.4% ഇടിഞ്ഞ് 5,292.36 ലെത്തി. ഹോങ്കോങ്ങ് (Hang Seng): 0.8% ഇടിഞ്ഞ് 25,082.59 ലെത്തി. യു.എസ്. ഫ്യൂച്ചേഴ്സ്: 0.9 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. സ്വർണം നാല് ദിവസമായി തുടർച്ചയായി വർധിച്ച സ്വർണവില ട്രംപിന്റെ ഇടിഞ്ഞു. കേരളം(പവന്): 1,120 രൂപ കുറഞ്ഞ്‌ 1,11,040 രൂപയായി. സ്പോട്ട് ഗോൾഡ് (Spot Gold): ഔൺസിന് 1.3% ഇടിഞ്ഞ് $4,694.48 ആയി. യു.എസ്. ഗോൾഡ് ഫ്യൂച്ചേഴ്സ്: 1.9% ഇടിഞ്ഞ് $4,723.70 ആയി. രൂപയുടെ മൂല്യം രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 1.4 ശതമാനം ഉയർന്ന് ഡോളറിനെതിരെ 93.53 നിലവാരത്തിലെത്തി. ഇറാനിലെ സൈനിക ലക്ഷ്യം ഉടൻ പൂർത്തിയാകുമെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുമ്പോഴും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എണ്ണ വിലയിൽ കുതിപ്പ്: ഓഹരി വിപണിയിൽ കനത്ത നഷ്ടം, രൂപയിൽ നേട… | Boolokam