എയർകണ്ടീഷൻ ചെയ്ത മുറികളിലിരുന്ന് ദീർഘനേരം ജോലി ചെയ്യുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നില്ലെങ്കിലും, സത്യത്തിൽ അത് ശരീരത്തെ തളർത്താറുണ്ട്. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമയങ്ങളിൽ ഊർജം കുറയുന്നതായി നമുക്ക് അനുഭവപ്പെടാം. ഈ സമയത്താണ് പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പടങ്ങിയ ലഘുഭക്ഷണങ്ങൾ നമ്മൾ കഴിക്കുന്നത്. വേനൽക്കാലത്ത് ഓഫീസിൽ ഇരിക്കുമ്പോൾ ശരീരത്തിന് തണുപ്പും ഉന്മേഷവും നൽകാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ: To advertise here, 1. തണ്ണിമത്തൻ വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തനോളം മികച്ച മറ്റൊന്നില്ല. 90 ശതമാനത്തിലധികം വെള്ളം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് പെട്ടെന്ന് തണുപ്പും വിറ്റാമിൻ എ, സി എന്നിവയും നൽകുന്നു. 2. വെള്ളരിക്ക-പുതിന സാലഡ് തണുപ്പിച്ച വെള്ളരിക്ക കഷ്ണങ്ങളിൽ അല്പം പുതിനയിലയും ഉപ്പും നാരങ്ങാനീരും ചേർത്ത് കഴിക്കുന്നത് ഉച്ചകഴിഞ്ഞുള്ള തളർച്ച മാറ്റാൻ സഹായിക്കും. ദഹ ശമനത്തിനും വയർ വീർക്കുന്നത് തടയാനും സഹായിക്കും. 3. വറുത്ത കടല പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയ ലഘുഭക്ഷണമാണിത്. എണ്ണമയമുള്ള പലഹാരങ്ങൾക്ക് പകരമായി വറുത്ത കടലയും പൊരിയും ചേർത്ത് കഴിക്കുന്നത് വിശപ്പടക്കാൻ സഹായിക്കും. 4. ഇളനീർ ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്ന പാനീയമാണ് ഇളനീർ. നിർജ്ജലീകരണവും ക്ഷീണവും തടയുന്നു. 5. സംഭാരം വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് സംഭാരം. അല്പം ജീരകപ്പൊടിയും മല്ലിയിലയും ചേർത്ത് തയ്യാറാക്കുന്ന സംഭാരം അസിഡിറ്റി തടയാനും തലച്ചോറിനെ ഉന്മേഷത്തോടെ നിലനിർത്താനും സഹായിക്കുന്നു. 6. മുളപ്പിച്ച ധാന്യങ്ങൾ ചാട്ടായി കഴിക്കാം എണ്ണയിൽ വറുത്ത പലഹാരങ്ങൾക്ക് പകരം മുളപ്പിച്ച ധാന്യങ്ങൾ ഉപയോഗിക്കാം. ഇതിൽ വെള്ളരിക്ക, തക്കാളി, ഉപ്പ്, കുരുമുളക്, നാരങ്ങാനീര് എന്നിവ ചേർത്ത് പോഷകസമൃദ്ധമായ ചാട്ട് തയ്യാറാക്കാം. 7. നാരങ്ങാവെള്ളം പെട്ടെന്ന് ഉന്മേഷം നൽകുന്ന പാനീയമാണിത്. വെള്ളവും പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് തയ്യാറാക്കി ഫ്ലാസ്കിൽ കരുതിയാൽ ജോലിത്തിരക്കിനിടയിൽ എപ്പോൾ വേണമെങ്കിലും കുടിക്കാം. Content Highlights: Refreshing Office Snacks to Boost Your Energy Levels Published: 26 Mar 2026, 02:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എണ്ണപലഹാരങ്ങൾക്ക് ഗുഡ്ബൈ; ഓഫീസിൽ കൂടെക്കൂട്ടാം ഈ ഹെൽത്തി സ്നാക്കുകൾ
M
MathrubhumiSource Link
about 1 month ago