എതിരാളിക്ക് സ്‌റ്റേജൊരുക്കി CPM;പാർട്ടിഗ്രാമത്തിൽ പ്രസംഗിച്ച് ആഗസ്തി, ഉടുമ്പൻചോലയുടെ രാഷ്ട്രീയമാന്യത

എതിരാളിക്ക് സ്‌റ്റേജൊരുക്കി CPM;പാർട്ടിഗ്രാമത്തിൽ പ്രസംഗിച്ച് ആഗസ്തി, ഉടുമ്പൻചോലയുടെ രാഷ്ട്രീയമാന്യത

M
MathrubhumiSource Link
കട്ടപ്പന: വോട്ട് തേടിയെത്തിയ എതിർസ്ഥാനാർഥിക്ക് വേണ്ടി സി.പി.എം.കാർ സ്റ്റേജും പ്രചാരണ സാമഗ്രികളുമൊരുക്കിയ ചരിത്രമുണ്ട് ഉടുമ്പൻചോല മണ്ഡലത്തിന്. മറ്റാർക്കും വേണ്ടിയല്ല, മുൻ എം.എൽ.എ.യും എ.ഐ.സി.സി. അംഗവുമൊക്കെയായിരുന്ന ഇ.എം. ആഗസ്തിക്ക് വേണ്ടി. 1991-ലെ തന്റെ തിരഞ്ഞെടുപ്പുവേളയിലെ മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്ന് ആഗസ്തി പറയുന്നു. To advertise here, അന്ന് അവിടത്തെ സിറ്റിങ്ങ് എം.എൽ.എ. യായിരുന്ന എം. ജിനദേവനായിരുന്നു ഇടതുസ്ഥാനാർഥി. തോട്ടം മേഖലകൾ പലതും മാർക്‌സിസ്റ്റ് പാർട്ടി ഗ്രാമങ്ങളും. മറ്റുപാർട്ടിക്കാർക്ക് പ്രവർത്തനത്തിനോ പ്രചാരണത്തിനോ ചെല്ലുക ബുദ്ധിമുട്ടായിരുന്നു. രാജകുമാരി പഞ്ചായത്തിലെ കുമ്പപ്പാറ അത്തരത്തിലൊരു കേന്ദ്രമായിരുന്നു. അവിടെ കെട്ടിയ തന്റെ പ്രചാരണസാമഗ്രികളും പ്രസംഗിക്കാൻ സ്ഥാപിച്ച സ്റ്റേജും അടിച്ചുനശിപ്പിച്ചു. അവിടെ പ്രചാരണത്തിന് പോയാൽ മർദനമേൽക്കും എന്ന് കൂടെയുള്ളവർ മാത്രമല്ല, ഇടതുപക്ഷ പ്രവർത്തകരും മുന്നറിയിപ്പുതന്നു. എന്നാൽ ധൈര്യപൂർവം അവിടേക്ക്‌ കടന്നുചെന്നു. സി.പി.എം. ഓഫീസിലെത്തി ലോക്കൽസെക്രട്ടറിയെ അന്വേഷിച്ചു. സ്ഥലത്തെത്തിയ ലോക്കൽസെക്രട്ടറി ആണ്ടവനോട് ഇത് ശരിയായ നടപടിയല്ല എന്നു പറഞ്ഞു. ഇക്കാര്യം ആണ്ടവൻ അംഗീകരിക്കുകയും തനിക്ക് പ്രസംഗിക്കാൻ പാർട്ടി ഓഫീസിൽനിന്നും സാമഗ്രികൾ കൊണ്ടുവന്ന് വേദി ഒരുക്കിത്തരുകയും ചെയ്തു. പ്രസംഗം കേൾക്കാൻ മാത്രമല്ല സുരക്ഷിതമായി തിരികെപ്പോകുംവരെ അവർ കൂടെനിന്നു. ആണ്ടവനോടും പ്രദേശത്തെ ഇടതുപക്ഷപ്രവർത്തകരോടും പിന്നീട് താൻ എം.എൽ.എ. ആയിരുന്ന കാലമത്രയും സൗഹൃദം തുടർന്നു. കുടുംബപ്രശ്‌നത്തെ തുടർന്ന് മർദനമേറ്റ് ആണ്ടവൻ മരിച്ചെന്ന വാർത്ത തനിക്ക് വലിയവിഷമം ഉണ്ടാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടെന്ന് പ്രവർത്തകർ പറഞ്ഞറിഞ്ഞത്. ഇത് വലിയ ഞെട്ടലുണ്ടാക്കി. കാര്യത്തിന്റെ നിജസ്ഥിതി ഉടൻ അറിയാൻ ഇന്നത്തെപ്പോലെ മാർഗങ്ങളില്ല. റേഡിയോയിലും വാർത്തയൊന്നും കേൾക്കുന്നില്ല. പുളിയൻമലയിലെ പാർട്ടിഓഫീസിലാണ് അന്ന് ഫോൺ ഉണ്ടായിരുന്നത്. അവിടെനിന്നും കോട്ടയത്തെ പത്രം ഓഫീസുകളിൽ വിളിച്ച് അന്വേഷിച്ചപ്പോൾ സത്യമാണെന്ന് അറിഞ്ഞു. എങ്ങും മൂകതനിറഞ്ഞ അന്തരീക്ഷം. വാഹനങ്ങൾ ഒന്നുംതന്നെ ഓടുന്നില്ല. ഇതോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിൽ കുടുങ്ങി. ഇവരെ തന്റെ നേതൃത്വത്തിൽ ജീപ്പിൽ കയറ്റി കോൺവോയ് ആയിട്ട് പൈനാവിൽ സുരക്ഷിതമായി എത്തിക്കാൻ കഴിഞ്ഞതും മൂന്നു പതിറ്റാണ്ടിനിപ്പുറം ഇ.എം. ആഗസ്തിയുടെ ഓർമയിൽ വ്യക്തമായുണ്ട്. Content Highlights: Discover the unique political history of Udumbanchola where CPM workers helped a rival candidate. Published: 20 Mar 2026, 07:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!