കോട്ടയം: സ്‌ഥാനാർഥികൾ നേരിൽ കണ്ടാൽ കൈകൊടുക്കും, വിശേഷങ്ങൾ ചോദിക്കും. ഇതൊക്കെയാണ് സാധാരണ. എന്നാൽ പത്രികസമർപ്പണത്തിനെത്തിയ ഏറ്റുമാനൂർ മണ്ഡലം എൻ.ഡി.എ. സ്‌ഥാനാർഥി ആതിരാ ഡി. നായർ എല്ലാവരേയും അമ്പരപ്പിച്ചു. To advertise here, തിങ്കളാഴ്‌ച കോട്ടയം കളക്ടറേറ്റിൽ പത്രിക നൽകാൻ കാത്തുനിൽക്കുകയായിരുന്നു ആതിര. പത്രിക നൽകി വരണാധികാരിയുടെ ഓഫീസിൽനിന്ന് ഇറങ്ങിവരുകയായിരുന്നു യു.ഡി.എഫ്. സ്‌ഥാനാർഥി നാട്ടകം സുരേഷ്. അനുഗ്രഹം തേടി, ആതിര എതിർസ്ഥാനാർഥിയുടെ കാൽതൊട്ട് വന്ദിച്ചു. കൈയുയർത്തി നാട്ടകം സുരേഷ് അനുഗ്രഹിക്കുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഏറ്റവുംപ്രായം കുറഞ്ഞ, മുന്നണിസ്‌ഥാനാർഥിയാണ് ആതിര. വയസ്സ് 25. Content Highlights: NDA candidate Athira D. Nair touched the feet of UDF candidate Nattakam Suresh., The incident occurred during the nomination filing process at Kottayam Collectorate., Athira is the youngest front candidate in the state at 25 years old., Athira is also a prominent social media influencer. Published: 24 Mar 2026, 07:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എതിർസ്ഥാനാർഥിയുടെ കാൽതൊട്ട് വന്ദിച്ച് ആതിര; കൈയുയർത്തി അനുഗ്രഹിച്ച് നാട്ടകം സുരേഷ്
M
MathrubhumiSource Link
about 2 months ago