എത്ര പഠിപ്പിച്ചിട്ടും കുട്ടി നിസ്സാരമായ തെറ്റുകൾ ആവർത്തിക്കുന്നുണ്ടോ? ഡിസ്‌ലെക്സിയ ആകാം കാരണം

എത്ര പഠിപ്പിച്ചിട്ടും കുട്ടി നിസ്സാരമായ തെറ്റുകൾ ആവർത്തിക്കുന്നുണ്ടോ? ഡിസ്‌ലെക്സിയ ആകാം കാരണം

എത്ര പഠിപ്പിച്ചിട്ടും നിസ്സാരങ്ങളായ തെറ്റുകൾ ആവർത്തിക്കുന്ന കുട്ടികളെ ശിക്ഷിക്കുന്നതിനുമുൻപ് ഒരു നിമിഷം ആലോചിക്കണം. ഇത് ഉഴപ്പുകൊണ്ടോ, മടികൊണ്ടോ ആവണമെന്നില്ല, പഠനവൈകല്യം (ഡിസ്‌ലെക്സിയ) ആകാം. To advertise here, തലച്ചോറിന്റെ പഠനത്തിനുള്ള എല്ലാ ഭാഗങ്ങളും വേണ്ടവിധം ഏകോപനത്തോടെ പ്രവർത്തിക്കാത്തതാണ് പഠനവൈകല്യത്തിന് കാരണം. വിവരങ്ങൾ സ്വീകരിച്ച്, സംസ്കരിച്ച്, സംഭരിച്ച് ആവശ്യാനുസരണം പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥ (ഇൻഫർമേഷൻ പ്രോസസിങ് ഡിഫെക്റ്റ്) എന്നു വിശേഷിപ്പിക്കാം. ചെറിയ ചെറിയ തെറ്റുകളാവും സാധാരണ കുട്ടികൾ ഇതുകൊണ്ടുവരുത്തുക. സാമ്യമുള്ള അക്കങ്ങളും, അക്ഷരങ്ങളും തെറ്റിക്കുന്നത് ഇതിനുദാഹരണം. ’ധ’യ്ക്കുപകരം ’ന’ എഴുതുക, ’ഡ’ യ്ക്കു പകരം ’സ’, ഇംഗ്ലീഷിലാണെങ്കിൽ ’p’ പകരം q എഴുതുക, കണക്കിൽ 6 ഉം, 9 ഉം ഇവർക്ക് പ്രശ്നമാണ്. ചിലപ്പോൾ ശരിയായി ചെയ്ത ഉത്തരം പകർത്തിയെഴുതുമ്പോൾ വ്യത്യാസങ്ങൾ വരുന്നു. 824 പകർത്തിയെഴുതുമ്പോൾ 842 എന്നെഴുതും. കുട്ടിക്ക് വ്യത്യാസം മനസ്സിലാകുന്നില്ല. ചിലർക്ക് വായനയായിരിക്കും പ്രശ്നം, വാക്കുകൾ സൂക്ഷ്മമായി ശ്രദ്ധിക്കാതെ വാക്കിന്റെ ആദ്യഭാഗം മാത്രം കണ്ട് ബാക്കി ഊഹിച്ച് വായിക്കാനുള്ള പ്രവണത ഈ കുട്ടികൾക്കുണ്ട്. പഠനവൈകല്യം എപ്പോൾ സംശയിക്കണം ? നല്ല കഴിവ്, പക്ഷേ താഴ്ന്ന പഠനനിലവാരം. ചോദിച്ചാൽ എല്ലാ ഉത്തരവും നൽകുന്ന കുട്ടി എഴുതാൻ ബുദ്ധിമുട്ടുന്നു. 3, 4 ക്ലാസുകളിലായിട്ടും വായന, എഴുത്ത്, വാക്കുകളുടെ അക്ഷരക്രമം, കണക്ക് എന്നിവ പഠിക്കാനായി ബുദ്ധിമുട്ടുക, പഠനവൈകല്യമുള്ള കുട്ടികളിൽ 20 ശതമാനം പേർക്ക് പിരുപിരുപ്പ്, ശ്രദ്ധകുറവ് എന്നീ ലക്ഷണങ്ങൾ കാണാം. ഇതു തലച്ചോറിലുള്ള ഒരു രാസവസ്തുവിന്റെ കുറവുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് തനിച്ചും സഹരോഗാവസ്ഥയായും കാണാം. നിർണയവും, പരിഹാരമാർഗങ്ങളും കുട്ടിയുടെ ശാരീരിക പരിശോധന, കേൾവി, കാഴ്ച, വായന, എഴുത്ത്, സ്പെല്ലിങ്, കണക്ക്, വായിച്ച കാര്യങ്ങൾ ഗ്രഹിക്കുവാനുള്ള കഴിവ്, ബുദ്ധിനിലവാരം പ്രത്യേക കഴിവുകളുടെ പരിശോധന, സംസാരം, ഭാഷ എന്നിവയുടെ സമഗ്രമായ പരിശോധനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പരിശോധകളുടെ അടിസ്ഥാനത്തിൽ നമുക്ക് കുട്ടിയെ സഹായിക്കാൻ ഒരു രൂപരേഖയുണ്ടാക്കാം. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചികിത്സയും, നിവാരണവും കുട്ടികളിൽ നല്ല വ്യത്യാസം വരുത്തും, നേരത്തേതന്നെ കണ്ടുപിടിക്കണമെന്നുമാത്രം. പഠനവൈകല്യമുള്ള കുട്ടിയെ എങ്ങനെ സഹായിക്കാം? 10 ശതമാനത്തോളം കുട്ടികളിൽ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. ഈ വൈകല്യത്തെപ്പറ്റിയുള്ള ബോധവത്കരണമാണ് ഏറ്റവും പ്രധാനം. അധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്‌മെന്റ്, സാമൂഹികപ്രവർത്തകർ, ശിശുരോഗവിദഗ്ധർ എന്നിവർക്കെല്ലാം ഇതിൽ കാര്യമായ പങ്കുണ്ട്. ക്ലാസിലെ മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ അധ്യാപകർക്ക് ഇങ്ങനെയുള്ള കുട്ടികളെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ശിശുരോഗ വിദഗ്ധർ കുട്ടികൾ മറ്റു പരിശോധനകൾക്കായി വരുമ്പോൾ കുട്ടികളുടെ പഠനത്തെപ്പറ്റി ചോദിച്ചറിയണം. നിവാരണമാർഗങ്ങളും ചിലപ്പോൾ മരുന്നുകളും നല്ല ഗുണം ചെയ്യും. കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അത് ഉപയോഗിക്കാവുന്ന തൊഴിൽ, ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് കുട്ടിയെ തിരിച്ചുവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പനമ്പിള്ളി നഗറിലെ ചൈൽഡ് കെയർ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് ലേഖകൻ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എത്ര പഠിപ്പിച്ചിട്ടും കുട്ടി നിസ്സാരമായ തെറ്റുകൾ ആവർത്തിക്ക… | Boolokam