എന്തിനാണ് നിങ്ങൾ മഞ്ഞക്കരു കളയുന്നത്? ഗുണങ്ങളറിഞ്ഞാൽ പിന്നെ ആവർത്തിക്കില്ല, ഡോക്ടർ പറയുന്നു

എന്തിനാണ് നിങ്ങൾ മഞ്ഞക്കരു കളയുന്നത്? ഗുണങ്ങളറിഞ്ഞാൽ പിന്നെ ആവർത്തിക്കില്ല, ഡോക്ടർ പറയുന്നു

M
MathrubhumiSource Link
പ്രോ ട്ടീന്റെ മികച്ച ഉറവിടമായാണ് മുട്ടയെ കണക്കാക്കുന്നത്. എന്നാൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് നല്ലതല്ലെന്നും അത് അനാവശ്യ കൊഴുപ്പാണ് ശരീരത്തിന് നൽകുകയെന്നാണ് പലരും പറയാറുള്ളത്. അതുകൊണ്ടുതന്നെ മുട്ടയുടെ വെള്ള കഴിച്ച് മഞ്ഞക്കരു ഒഴിവാക്കുകയാണ് അക്കൂട്ടർ ചെയ്യുക. മുട്ടയുടെ മഞ്ഞക്കരുവുമായി ബന്ധപ്പെട്ട തെറ്റിധാരണകളെ തിരുത്തിക്കൊണ്ട് വിശദീകരണം നൽകിയിരിക്കുകയാണ് ഡോ. ശുഭം വാത്സ്യ. ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. വാത്സ്യ, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്. To advertise here, മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് കൊളസ്‌ട്രോൾ നില വർധിപ്പിക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും മഞ്ഞക്കരു കഴിക്കുന്നത് ഗുണകരമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. പ്രോട്ടീൻ നൽകുന്നതിനു പുറമെ, ആരോഗ്യകരമായ മുടിക്കും തലച്ചോറിന്റെ പ്രവർത്തനത്തിനും ആവശ്യമായ ബി12, ബയോട്ടിൻ, കാൽസ്യം എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോൾ വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്ന നമ്മുടെ നാട്ടിലെ ആളുകൾ രാവിലെ തന്നെ ജിലേബി, മൈദകൊണ്ടുള്ള നൂഡിൽസ്, ബ്രെഡ് പക്കോറ, ഫ്രഞ്ച് ഫ്രൈസ് എന്നിവ കഴിക്കുന്നത് തെറ്റായി കാണുന്നില്ലെന്നും ഡോക്ടർ ചൂണ്ടിക്കാണിച്ചു. ആളുകൾ തിരഞ്ഞെടുക്കുന്ന വിലകൂടിയ സപ്ലിമെന്റുകൾക്ക് പകരം മുട്ട ഒരു ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത വ്യക്തികൾക്ക് ദിവസവും മഞ്ഞക്കരു കഴിക്കുന്നത് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ കൊളസ്‌ട്രോൾ കൂടുതലോ ഇല്ലെങ്കിൽ മൂന്ന് മഞ്ഞക്കരു വരെ കഴിക്കാമെന്നാണ് ഡോക്ടർ വാത്സ്യ പറയുന്നത്. മഞ്ഞക്കരുവിന്റെ ഗുണങ്ങൾ  ഒരു മുട്ടയുടെ വെള്ളയിൽ വെറും 3 ഗ്രാം പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. അതേസമയം, ഒരു മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി12, ബയോട്ടിൻ, മഗ്‌നീഷ്യം, കാൽസ്യം എന്നിവയോടൊപ്പം മൂന്ന് ഗ്രാം പ്രോട്ടീനും അധികമായി നൽകുന്നു, ഇക്കാലത്ത്, വിവിധ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസർമാരാൽ സ്വാധീനിക്കപ്പെടുന്നവർ, വിലയേറിയ നിരവധി സപ്ലിമെന്റുകൾ കഴിക്കുന്നു. ഒരു മുട്ടയ്ക്ക് വിപണിയിൽ വെറും ആറ് രൂപയേയുള്ളൂ. വേവിച്ച് കഴിക്കാൻ വെറും 10 മിനിറ്റ് മതി. മുട്ട പാചകംചെയ്യുമ്പോൾ കൂടുതൽ രുചികരമാക്കാൻ, അരിഞ്ഞ ഉള്ളി, പച്ചമുളക്, അൽപം കുരുമുളക് എന്നിവ ചേർക്കാവുന്നതാണ്', ഡോ. വാത്സ്യ കൂട്ടിച്ചേർത്തു. മുട്ട പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, തലച്ചോറിന്റെ ആരോഗ്യത്തിന് കോളിൻ, കാഴ്ചയ്ക്ക് ആന്റിഓക്സിഡന്റുകൾ എന്നിവ നൽകുന്നു. 'ഇത് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുകയും പഞ്ചസാരയെ സ്ഥിരമായി നിലനിർത്തുകയും പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും കൂടാതെ പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒൻപത് അവശ്യ അമിനോ ആസിഡുകളടങ്ങിയ മുട്ട പോഷകങ്ങളുടെ ഒരു പവർഹൗസാണെന്നും ദൈനംദിന ഭക്ഷണത്തിൽ മുട്ട ചേർക്കുന്നത് നല്ല ആരോഗ്യത്തിലേക്കുള്ള ഏറ്റവും ലളിതമായ ചുവടുവെപ്പാണെന്നും ഡോക്ടർ പറയുന്നു. Content Highlights: Egg yolks are a nutrient powerhouse containing B12, biotin, calcium, and magnesium., The belief that egg yolks increase harmful cholesterol is largely a myth., Healthy individuals can safely consume up to three egg yolks daily., Eggs are a cost-effective, high-quality protein alternative to expensive supplements., Yolks support brain health, immunity, and muscle recovery. Published: 22 Mar 2026, 05:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്തിനാണ് നിങ്ങൾ മഞ്ഞക്കരു കളയുന്നത്? ഗുണങ്ങളറിഞ്ഞാൽ പിന്നെ… | Boolokam