എന്തിനോ വേണ്ടി മുടക്കിയ ലക്ഷങ്ങൾ...

എന്തിനോ വേണ്ടി മുടക്കിയ ലക്ഷങ്ങൾ...

M
MathrubhumiSource Link
വാഗമണ്ണിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സി.സി.ടി.വികൾ നോക്കുകുത്തി To advertise here, വാഗമൺ : വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ ഏലപ്പാറ പഞ്ചായത്ത് നാല് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഇരുപതോളം സി.സി.ടി.വി. ക്യാമറകൾ ഒരു മാസത്തെ ട്രയൽ റീചാർജിനുശേഷം പ്രവർത്തനരഹിതമായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥാപിച്ച ഈ ക്യാമറകളിൽ ഒന്നിൽപോലും നിലവിൽ സിം കാർഡുകൾ ഇല്ല. ക്യാമറകൾ സ്ഥാപിച്ച ഇനത്തിൽ ഒരു ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നും ആ തുക കിട്ടാതെ സിം റീചാർജ് ചെയ്യാൻ കഴിയില്ലെന്നുമാണ് കരാറുകാരന്റെ നിലപാട്. എന്നാൽ, കാര്യക്ഷമമല്ലാത്ത ബോർഡുകൾ സ്ഥാപിച്ചതും വർക്ക് പൂർത്തിയാക്കാത്തതുമാണ് ബാക്കി തുക നൽകാത്തതിന് കാരണമായി പഞ്ചായത്ത് അധികൃതർ പറയുന്നത്. ആദ്യം ജിയോ സിം ഉപയോഗിക്കാമെന്ന് സമ്മതിച്ച് ക്യാമറകൾ സ്ഥാപിച്ച കരാറുകാരൻ, ഇപ്പോൾ ജിയോ വർക്ക് ചെയ്യില്ലെന്നും മറ്റൊരു സിം വേണമെന്നും പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് അറിയിച്ചു. റീചാർജ് ചെയ്യാത്തപക്ഷം കരാറുകാരനെതിരേ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഭരണസമിതി അധികാരമേറ്റിട്ടും ക്യാമറകൾ പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ടൂറിസം മേഖലയിൽ മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തിൽ ക്യാമറകൾ അത്യന്താപേക്ഷിതമാണെങ്കിലും അധികൃതർ തയ്യാറാകാത്തത് വലിയ തിരിച്ചടിയാവുകയാണ്. Published: 26 Mar 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്തിനോ വേണ്ടി മുടക്കിയ ലക്ഷങ്ങൾ... — Mathrubhumi | Boolokam | Boolokam