എന്നിട്ടും നാടിന് ദാഹിക്കുന്നു

എന്നിട്ടും നാടിന് ദാഹിക്കുന്നു

കുമളി : വേനൽ കടുത്തതോടെ തേക്കടി തടാകത്തിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം പ്രതിസന്ധിയാകുമെന്ന ആശങ്കയിൽ നാട്ടുകാർ. To advertise here, തേക്കടിയിൽനിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽനിന്നാണ് വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പിങ് നടത്തുന്നത് കനാലിലെ വെള്ളം വലിയ തോതിൽ താഴ്ന്നതോടെ പമ്പിങ്ങിന് തടസ്സം നേരിട്ടിരുന്നു. തുടർന്ന് മോട്ടോർ കനാലിലെ ആഴമുള്ള ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചാണ് തത്കാലം പ്രതിസന്ധി പരിഹരിച്ചത്. കേവലം അഞ്ച് അടി വെള്ളംമാത്രമാണ് ഈ ഭാഗത്തുള്ളത്. വേനൽചൂട് ഇത്തരത്തിൽ തുടർന്നാൽ രണ്ടാഴ്ചയ്ക്കകം ഈ ഭാഗത്തെ വെള്ളം വറ്റുമെന്നുറപ്പാണ്. തേക്കടി കനാലിൽ നിന്നുള്ള വെള്ളം അമരാവതി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമുള്ള ശുചീകരണപ്ലാന്റിലും അവിടെനിന്ന് ഒട്ടകത്തലമേട്ടിലെ ടാങ്കിലും എത്തിച്ചാണ് കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലുള്ള വിതരണ ടാങ്കുകളിലേക്ക് പോകുന്നത് തേക്കടിയിൽ കെ.ടി.ഡി.സി.യുടെ പെരിയാർ ഹൗസ് ഹോട്ടലിന് പിൻഭാഗത്താണ് പ്രധാന പമ്പിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. തേക്കടി കനാലിന് സമീപത്തുള്ള വലിയ കിണറിലാണ് നേരത്തേ മോട്ടോർ സ്ഥാപിച്ചിരുന്നത്. എന്നാൽ ഈ കിണറിലെ വെള്ളം അപര്യാപ്തമായതിനാൽ പിന്നീട് മോട്ടോർ കനാലിൽ തന്നെ സ്ഥാപിക്കുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ 110.45 അടിയാണ് ജലനിരപ്പ്. 107 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നാൽ ഇപ്പോൾ മോട്ടോർ സ്ഥാപിച്ചിരിക്കുന്ന കനാലിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെട്ടേക്കാം. മുൻ വർഷങ്ങളിൽ മേയ് ആദ്യവാരമാണ് ഇത്തരത്തിൽ ജലനിരപ്പ് കുറഞ്ഞത്. ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ കുമളി, ചക്കുപള്ളം മേഖലകളിലെ ആളുകളുടെ കുടിവെള്ളം മുടങ്ങുമെന്നുറപ്പാണ്. വേനൽ ശക്തമായതോടെ കുടിവെള്ളക്ഷാമം മുന്നിൽകണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. Published: 18 Apr 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്നിട്ടും നാടിന് ദാഹിക്കുന്നു — Mathrubhumi | Boolokam | Boolokam