എയ്ഡഡ് അധ്യാപകർക്ക് സംരക്ഷണം, കുട്ടികൾ കുറഞ്ഞാലും പ്രൊട്ടക്ഷൻ; 3000 അധ്യാപകർക്ക്‌ ആശ്വാസം

എയ്ഡഡ് അധ്യാപകർക്ക് സംരക്ഷണം, കുട്ടികൾ കുറഞ്ഞാലും പ്രൊട്ടക്ഷൻ; 3000 അധ്യാപകർക്ക്‌ ആശ്വാസം

M
MathrubhumiSource Link
പി.കെ. മണികണ്ഠന്‍ Last Updated: 15 March 2026, 04:19 AM IST സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞാലും അധ്യാപകരുടെ ജോലി സംരക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്. പ്രതീകാത്മകചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത് തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് തസ്തികനഷ്ടം സംഭവിച്ച എയ്ഡഡ് സ്‌കൂൾ അധ്യാപകർക്കും സംരക്ഷണം നൽകാൻ സർക്കാർ. 2015 മുതൽ 2021 വരെ ജോലിനഷ്ടപ്പെട്ട 245 അധ്യാപകർക്ക് പുനർനിയമനം ഉറപ്പായി. ഇതിനുപുറമേ, ഇക്കാലയളവിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കപ്പെട്ട 30,000 അധ്യാപകർ, കുട്ടികൾ കുറഞ്ഞാലും തസ്തികനഷ്ടം സംഭവിക്കാതെ തൊഴിൽ സുരക്ഷാവലയത്തിലായി. To advertise here, ജനനനിരക്കിലെ ഇടിവ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതും അധ്യാപക തസ്തികകൾ ഇല്ലാതാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിന്റെ സുപ്രധാന തീരുമാനം. സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ കുറഞ്ഞാലും അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, എയ്ഡഡ് സ്‌കൂളിൽ 2015-16 അധ്യയനവർഷംമുതൽ ഇത്തരമൊരു അധ്യാപകസംരക്ഷണമില്ല. പത്തുവർഷത്തിനകം അഞ്ഞൂറിലേറെ അധ്യാപകർക്ക് ജോലി നഷ്ടമാവുകയും ചെയ്തു. പ്രശ്‌നത്തിൽ ഭരണാനുകൂല അധ്യാപക സംഘടനകളുൾപ്പെടെ പരാതിയുമായി സർക്കാരിനെ സമീപിച്ചിരുന്നു. ജോലിനഷ്ടപ്പെട്ട അധ്യാപകരെ പുനർവിന്യസിക്കാൻ പലയിടങ്ങളിലായി മൂവായിരത്തിലേറെ ഒഴിവുകൾ ഉണ്ടെങ്കിലും സർക്കാർ അതു ചെയ്യുന്നില്ലെന്നായിരുന്നു സംഘടനകളുടെ പരാതി. ഇതിലാണ് മന്ത്രിസഭ ഇപ്പോൾ അനുകൂല തീരുമാനമെടുത്തത്. ഒരിടത്ത് തസ്തിക ഇല്ലാതായാൽ, ആ അധ്യാപകരെ മറ്റേതെങ്കിലും സ്‌കൂളിൽ നിയമിക്കാൻ സ്‌കൂൾ മാനേജർമാരെ നിർബന്ധിതമാക്കുന്നതാണ് ഈ വ്യവസ്ഥ. Content Highlights: Protection extended to aided school teachers facing job loss due to low student enrollment., Reinstatement confirmed for 245 teachers who lost jobs between 2015 and 2021., Over 30,000 teachers secured under the new job protection safety net., Mandatory redeployment policy for teachers in schools with surplus staff. Published: 15 Mar 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എയ്ഡഡ് അധ്യാപകർക്ക് സംരക്ഷണം, കുട്ടികൾ കുറഞ്ഞാലും പ്രൊട്ടക്… | Boolokam