ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ(സിഇഒ) കാംപ്‌ബെൽ വിൽസൺ രാജിവെച്ചതായി റിപ്പോർട്ട്. 2027 ജൂലായ് വരെ കാലാവധിയിരിക്കെയാണ് കാംപ്‌ബെൽ വിൽസൺ എയർ ഇന്ത്യയുടെ പടിയിറങ്ങുന്നത്. അതേസമയം, എന്താണ് രാജിക്ക് കാരണമെന്നോ രാജിസംബന്ധിച്ച സ്ഥിരീകരണമോ ഇതുവരെ ലഭ്യമല്ല. To advertise here, 2022-ലാണ് കാംപ്‌ബെൽ വിൽസൺ എയർ ഇന്ത്യയുടെ സിഇഒയായും മാനേജിങ് ഡയറക്ടറായും നിയമിതനായത്. അഞ്ചുവർഷത്തേക്കായിരുന്നു നിയമനം. വ്യോമയാന മേഖലയിൽ മൂന്നുപതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം വിവിധ രാജ്യങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. എയർഇന്ത്യയിൽ ചേരുന്നതിന് മുൻപ് സിങ്കപ്പുർ എയർലൈൻസിന് കീഴിലുള്ള 'സ്‌കൂട്ടി'-ന്റെ സിഇഒയായിരുന്നു അദ്ദേഹം. 1996-ൽ ന്യൂസിലാൻഡിൽ മാനേജ്‌മെന്റ് ട്രെയിനിയായിട്ടാണ് സിങ്കപ്പുർ എയർലൈൻസിൽ കാംപ്‌ബെല്ലിന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കാനഡ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലായി സിങ്കപ്പുർ എയർലൈൻസിൽ വിവിധ പദവികൾ വഹിച്ചു. 2011-ലാണ് സ്‌കൂട്ടിന്റെ സിഇഒ പദവിയിലെത്തിയത്. 2016 വരെ സിഇഒയായി തുടർന്നു. പിന്നീട് സിങ്കപ്പുർ എയർലൈൻസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റായി. ഇതിനുശേഷം 2020-ൽ അദ്ദേഹം വീണ്ടും സ്‌കൂട്ടിന്റെ സിഇഒ പദവിയിൽ തിരിച്ചെത്തി. Content Highlights: Campbell Wilson resigns as CEO of Air India in 2026 before his term concludes in 2027., No official reason or confirmation provided regarding the sudden resignation., Wilson had a significant career spanning three decades, including leadership roles at Scoot and Singapore Airlines., He joined Air India in 2022 for a five-year tenure. Published: 07 Apr 2026, 10:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എയർ ഇന്ത്യ സിഇഒ കാംപ്‌ബെൽ വിൽസൺ രാജിവെച്ചെന്ന് റിപ്പോർട്ട്; പടിയിറക്കം ഒരുവർഷം കൂടി ബാക്കിനിൽക്കെ
M
MathrubhumiSource Link
about 1 month ago