ന്യൂയോർക്ക്: ലാൻഡിങ്ങിനിടെ റൺവേയിൽ എയർ കാനഡ വിമാനം അഗ്നിരക്ഷാട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും സഹപൈലറ്റും മരിച്ചു. ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളത്തിലായിരുന്നു അപകടം. To advertise here, യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകളോടെ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. ട്രക്കിലുണ്ടായായിരുന്ന രണ്ട് വിമാനത്താവള ജീവനക്കാർക്കും പരിക്കുണ്ട്. മരിച്ച രണ്ടുപേരും കാനഡക്കാരാണ്. തിങ്കളാഴ്ച ഉച്ചവരെ വിമാനത്താവളം പരിശോധനകൾക്കായി അടച്ചിട്ടു. മറ്റൊരു വിമാനത്തിൽ ഗന്ധമനുഭവപ്പെട്ടതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതുപ്രകാരം അതിനടുത്തേക്ക് പോവുകയായിരുന്ന ട്രക്ക് റൺവേ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ന്യൂയോർക്ക്- ന്യൂജെഴ്സി വിമാനത്താവള അതോറിറ്റി എക്സിക്യുട്ടിവ് ഡയറക്ടർ കാതറിൽ ഗാർസ്യ പറഞ്ഞു. 72 യാത്രക്കാരും നാല് ജീവനക്കാരുമാണ് കാനഡയിലെ മോണ്ട്രിയൽ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിനുതൊട്ടുമുൻപ് 'നിർത്തൂ, ട്രക്ക് 1 നിർത്തൂ' എന്ന് എയർ ട്രാഫിക് കൺട്രോളർ പറയുന്ന ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. വിമാനം തിരിക്കാൻ പറയുന്നതും കേൾക്കാം. Content Highlights: Air Canada flight collided with a service truck during landing at LaGuardia., The pilot and co-pilot were confirmed dead., 39 people injured and hospitalized., Airport operations temporarily suspended for investigation., Air Traffic Control audio captured warnings prior to the crash. Published: 24 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എയർ കാനഡ വിമാനം ലാൻഡിങ്ങിനിടെ ഫയർട്രക്കിലിടിച്ചു; രണ്ട് പൈലറ്റുമാർ മരിച്ചു, 39 പേർ ആശുപത്രിയിൽ
M
MathrubhumiSource Link
about 2 months ago