ബാലുശ്ശേരി : ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി ലഭിച്ചു. സംസ്ഥാനത്ത് ആന്റിമൈക്രോബിയൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ അവാർഡ് പ്രഖ്യാപിച്ചത്. To advertise here, നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന വിദഗ്ധ പരിശോധനയിലാണ് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തേക്കാണ് ഈ നേട്ടം. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (ബാക്ടീരിയ മരുന്നുകളോട് പ്രതിരോധം തീർക്കുന്ന അവസ്ഥ) ആഗോള ആരോഗ്യ ഭീഷണിയാണ്. ബാക്ടീരിയ മരുന്നുകളെ പ്രതിരോധിക്കുന്ന അവസ്ഥയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ കാര്യക്ഷമമായി നടന്നുവരുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. നിത്യ അറിയിച്ചു. കുടുംബശ്രീ, ഐ.സി.ഡി.എസ്., മെഡിക്കൽ ഷോപ്പുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കുള്ള ബോധവത്‌കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. Published: 20 Mar 2026, 02:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എരമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് ആന്റിബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽ പദവി
M
MathrubhumiSource Link
about 2 months ago