എരുമേലി സെയ്ന്റ് തോമസിൽ സൗഹൃദത്തിന്റെ ഒത്തുചേരൽ

എരുമേലി സെയ്ന്റ് തോമസിൽ സൗഹൃദത്തിന്റെ ഒത്തുചേരൽ

എരുമേലി : ഗതകാലസ്മരണകൾ ഉറങ്ങുന്ന അക്ഷരമുറ്റത്ത് സൗഹൃദത്തിന്റെ മധുരസ്മരണകളുമായി അവർ ഒത്തുചേർന്നു. To advertise here, എരുമേലി സെയ്ന്റ് തോമസ് ഹൈസ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരുമാണ് വർഷങ്ങൾക്ക് ശേഷം സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകളും വിശേഷങ്ങളുമായി ഒത്തുചേർന്നത്. ദശകങ്ങളോളം വിദ്യാലയത്തിന്റെ വളർച്ചയിൽ തണലായി നിന്ന പഴയകാല സഹപ്രവർത്തകരുടെ ഒത്തുചേരൽ ആഘോഷമായി മാറി. രൂപവും ഭാവവും മാറി പുതുമയിലേക്ക് ചുവടുവെച്ച സ്‌കൂൾ കെട്ടിടങ്ങൾ കണ്ട് മൈതാനത്തിലൂടെ നടന്ന് ഓർമ്മകൾ പങ്കുവെച്ചു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിലായിരുന്നു ഒത്തുചേരൽ. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിൽനിന്ന് വിരമിച്ച് വിവിധയിടങ്ങളിലേക്ക് വേർപിരിഞ്ഞുപോയ 98 ജീവനക്കാർ സംഗമത്തിൽ പങ്കെടുത്തു. വിദ്യാലയത്തിന്റെ വികസനത്തിനായി ഒരേ മനസ്സോടെ പ്രവർത്തിച്ച പഴയകാലത്തെ ഓർമ്മകൾ ഓരോരുത്തരും ചടങ്ങിൽ അനുസ്മരിച്ചു. സ്നേഹവിരുന്നോടുകൂടിയാണ് സംഗമം അവസാനിച്ചത്. ആത്മബന്ധം ഊട്ടിയുറപ്പിക്കാനും വരും വർഷങ്ങളിലും ഇത്തരം ഒത്തുചേരലുകൾ തുടരാനും തീരുമാനിച്ചാണ് പിരിഞ്ഞത്. Published: 17 Apr 2026, 02:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എരുമേലി സെയ്ന്റ് തോമസിൽ സൗഹൃദത്തിന്റെ ഒത്തുചേരൽ — Mathrubhu… | Boolokam