എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ റീഡേഴ്‌സ് കോർണറിൽ ‘കൂടെയുണ്ട് മാതൃഭൂമി’ തുടങ്ങി

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ റീഡേഴ്‌സ് കോർണറിൽ ‘കൂടെയുണ്ട് മാതൃഭൂമി’ തുടങ്ങി

M
MathrubhumiSource Link
കൊച്ചി : എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ യാത്രക്കാർക്കായി ആരംഭിച്ച റീഡേഴ്‌സ് കോർണറിൽ കെ.എസ്.ആർ.ടി.സി.യുടെ സഹായത്തോടെ മാതൃഭൂമിയും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനും ചേർന്ന് ‘കൂടെയുണ്ട് മാതൃഭൂമി’ തുടങ്ങി. To advertise here, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ., മേയർ വി.കെ. മിനിമോൾ, കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ്‌ശങ്കർ, മാതൃഭൂമി യൂണിറ്റ് മാനേജർ ഐശ്വര്യാദാസ്, സീനിയർ ന്യൂസ്‌ എഡിറ്റർ എസ്. പ്രകാശ്, സീനിയർ മാനേജർ (സർക്കുലേഷൻ) എസ്. മനോജ്‌‌കുമാർ, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മനോഹരൻ ടി.ജെ., കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി കെ.ടി. റഹീം, സിറ്റി മേഖലാ ട്രഷറർ കെ. റെയിസ്, കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർ ആർ. അനീഷ്, ഗ്രന്ഥശാലാ കമ്മിറ്റി കൺവീനർ ബിജു മലക്കാടൻ എന്നിവർ പങ്കെടുത്തു. പദ്ധതിപ്രകാരം വർഷം മുഴുവനും 24 മണിക്കൂറും യാത്രക്കാർക്ക് മാതൃഭൂമി ദിനപത്രവും പ്രസിദ്ധീകരണങ്ങളും തിരഞ്ഞെടുത്ത പുസ്തകങ്ങളും റീഡേഴ്സ് കോർണറിൽ ലഭിക്കും. പൊതുജനങ്ങൾക്ക് റീഡേഴ്സ് കോർണറിലേക്ക് പുസ്തകങ്ങളും നൽകാം. Published: 14 Mar 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ റീഡേഴ്‌സ് കോർണറിൽ ‘കൂ… | Boolokam