എറണാകുളത്ത് ആക്രി കടയിൽ വൻ തീപ്പിടിത്തം

എറണാകുളത്ത് ആക്രി കടയിൽ വൻ തീപ്പിടിത്തം

M
MathrubhumiSource Link
കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ആക്രി വസ്തുക്കൾ ശേഖരിക്കുന്ന കടയിൽ വൻ തീപ്പിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സുകൾ എത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. To advertise here, വൈകുന്നേരം നാലരയോടു കൂടിയാണ് വ്യാപകമായ രീതിയിൽ തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് വെൽഡിങ് ജോലികൾ ചെയ്യുന്ന കടയിൽ നിന്ന് തീപ്പൊരികൾ തെറിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് തന്നെ നിരവധി കടകളും അപ്പാർട്ട്മെന്റുകളും ഉള്ളതിനാൽ തന്നെ ആദ്യഘട്ടത്തിൽ വലിയ പരിഭ്രാന്തി ഉയർന്നെങ്കിലും ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. Content Highlights: Major fire occurred at a scrap shop near Pulleppady Bridge, Kochi., Fire and Rescue services successfully controlled the blaze using three units., Initial reports suggest sparks from a nearby welding shop caused the fire., No casualties reported; official investigation is underway. Published: 18 Mar 2026, 06:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറണാകുളത്ത് ആക്രി കടയിൽ വൻ തീപ്പിടിത്തം — Mathrubhumi | Boo… | Boolokam