എലിക്കുളത്തിന്റെ കാർഷികസമൃദ്ധി കണ്ടറിഞ്ഞ് കുട്ടികൾ

എലിക്കുളത്തിന്റെ കാർഷികസമൃദ്ധി കണ്ടറിഞ്ഞ് കുട്ടികൾ

M
MathrubhumiSource Link
എലിക്കുളം : എലിക്കുളം പഞ്ചായത്തിന്റെ കാർഷികസമൃദ്ധി കണ്ടറിഞ്ഞ് വിദ്യാർഥികൾ. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലൈ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായാണ് കുട്ടികൾ കൃഷിത്തോട്ടങ്ങൾ സന്ദർശിച്ചത്. യു.എസ്.എസ്. സ്‌കോളർഷിപ്പ് നേടി ഹൈസ്‌കൂൾ ക്ലാസുകളിൽ പഠിക്കുന്നവരാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലുള്ളത്. To advertise here, ഇളങ്ങുളം ചീരാംകുഴിയിൽ സി.ജെ. കുരുവിള വികസിപ്പിച്ചെടുത്ത ചീരാംകുഴി ബ്ലാക്ക് ഗോൾഡ് കുരുമുളകിന്റെ തൈകൾ നൽകി പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് സംഘത്തെ സ്വീകരിച്ചു. കൃഷിഭവൻ, ചീരാംകുഴി കുരുമുളക് നഴ്‌സറി, കാപ്പുകയം പാടശേഖരത്തിലെ നെൽക്കൃഷിക്കുശേഷമുള്ള അരിനിർമാണം, പച്ചക്കറിത്തോട്ടങ്ങൾ, കോക്കാട്ട് ഇടയ്ക്കാട്ട് പാടത്തെ എള്ളുകൃഷി, കുരുവിക്കൂട് തളിർ നാട്ടുചന്ത, പനമറ്റം ദേശീയവായനശാല, ചിത്രകാരൻ പനമറ്റം മോതിരപ്പള്ളിയിൽ വി.എൻ. രാധാകൃഷ്ണന്റെ കലാശേഖരം എന്നിവിടങ്ങളിലൂടെയായിരുന്നു വിദ്യാർഥികളുടെ യാത്ര. അസി.കൃഷി ഓഫീസർമാരായ എ.ജെ. അലക്‌സ് റോയ്, ആതിരാ സോജൻ, കാപ്പുകയം പാടശേഖരസമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, സി.ജെ. കുരുവിള ചീരാംകുഴി, പ്രോഗ്രാം കോഡിനേറ്റർ രാജേഷ് കെ.രാജു തുടങ്ങിയവർ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എസ്.രാജീവ്, സെക്രട്ടറി കെ.ഷിബു, എം.എം.ജോർജ് മണ്ഡപത്തിൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, നാട്ടുചന്ത സെക്രട്ടറി വിത്സൻ പാമ്പൂരി, രാജു അമ്പലത്തറ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, സജൻ ചെഞ്ചേരിൽ, പി.എസ്. പ്രശാന്ത് പാലാത്ത് തുടങ്ങിയവർ വിവിധയിടങ്ങളിൽ കുട്ടികളെ സ്വീകരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എലിക്കുളത്തിന്റെ കാർഷികസമൃദ്ധി കണ്ടറിഞ്ഞ് കുട്ടികൾ — Mathru… | Boolokam