എല്ലാ ജില്ലയിൽനിന്നും ബൈക്ക് രജിസ്‌ട്രേഷൻ പുതുക്കാനെത്തുന്നത് കൊല്ലത്ത്; നടന്നത് വൻക്രമക്കേട്

എല്ലാ ജില്ലയിൽനിന്നും ബൈക്ക് രജിസ്‌ട്രേഷൻ പുതുക്കാനെത്തുന്നത് കൊല്ലത്ത്; നടന്നത് വൻക്രമക്കേട്

M
MathrubhumiSource Link
ബി. അജിത് രാജ് Last Updated: 26 March 2026, 11:19 AM IST വടക്കന്‍ ജില്ലകളില്‍നിന്നുള്ള പഴയമോഡല്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടത്തോടെ കൊല്ലം ഓഫീസില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതായി വിവരം പ്രതീകാത്മക ചിത്രം | Photo: AI Generated തിരുവനന്തപുരം: പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ വൻക്രമക്കേട്. ഓഫീസ് മേലധികാരിയുടെ അനുമതിയില്ലാതെ വാഹനം പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കിയ കൊല്ലം ഓഫീസിലെ മൂന്ന് ഇൻസ്‌പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇവർ പരിശോധിച്ച വാഹനങ്ങളിൽ സൂക്ഷ്മപരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനും നീക്കംതുടങ്ങി. To advertise here, ക്ഷേമനിധി തട്ടിപ്പിലെ വകുപ്പുതല അന്വേഷണത്തിനിടെയാണ് കൊല്ലം ആർ.ടി. ഓഫീസിലെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നത്. വടക്കൻ ജില്ലകളിൽനിന്നുള്ള പഴയമോഡൽ ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ കൊല്ലം ഓഫീസിൽ രജിസ്‌ട്രേഷൻ പുതുക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് വെട്ടിപ്പ് പുറത്തറിഞ്ഞത്. മറ്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണമെങ്കിൽ ആർ.ടി.ഒ., അല്ലെങ്കിൽ ജോ.ആർ.ടി.ഒ. പ്രത്യേകാനുമതി നൽകണമെന്നാണ് വ്യവസ്ഥ. ഇത് കൊല്ലത്ത് പാലിച്ചിരുന്നില്ല. എൻജിൻ, ഷാസി നമ്പരുകളിൽ ക്രമക്കേടിന് സാധ്യതയുള്ളതിനാൽ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതുണ്ട്. ഇൻസ്‌പെക്ടർമാർ ഇതിൽ ഇളവ് നൽകിയതോടെയാണ് വാഹനങ്ങൾ കൊല്ലത്തേക്കെത്തിയത്. മറ്റു ഓഫീസുകളിലും സമാന ക്രമക്കേട് നടന്നിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം തുടങ്ങിയിട്ടില്ല. കൊല്ലം ഓഫീസിലെ ഒരുദ്യോഗസ്ഥൻ തന്റെ 'വാഹൻ' സോഫ്റ്റ്വേർ ലോഗിൻ ഐഡിയും പാസ്വേർഡും കീഴ്ജീവനക്കാർക്ക് നൽകിയിരുന്നതായും ക്ഷേമനിധി തട്ടിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥൻ ഉച്ചയ്ക്ക് ഓഫീസിൽനിന്ന് ഇറങ്ങിയ ദിവസങ്ങളിലും ഓഫീസ് കംപ്യൂട്ടറിൽനിന്ന് ഒട്ടേറെ ഫയലുകൾ തീർപ്പായിട്ടുണ്ട്. വാഹൻ രേഖകൾ പ്രകാരം രാത്രിവരെ ഉദ്യോഗസ്ഥൻ ഓഫീസിൽ ഉണ്ടെങ്കിലും ബയോമെട്രിക് ഹാജർ രേഖപ്പെടുത്താത്തത് ആൾ സ്ഥലത്തില്ലെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. Content Highlights: Three RTO inspectors issued show-cause notices for unauthorized vehicle registration renewals., Investigation triggered by irregularities in the Welfare Fund fraud probe., Systematic bypassing of RTO/Joint RTO approval protocols for out-of-district vehicles., Misuse of Vahan software login credentials by staff members., Discrepancies identified between biometric attendance and Vahan system activity. Published: 26 Mar 2026, 11:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എല്ലാ ജില്ലയിൽനിന്നും ബൈക്ക് രജിസ്‌ട്രേഷൻ പുതുക്കാനെത്തുന്ന… | Boolokam