പത്തനംതിട്ട : തിരഞ്ഞെടുപ്പ് ഡ്യൂട്ടിചെയ്ത എല്ലാ ജീവനക്കാർക്കും വോട്ടുചെയ്യാൻ അവസരം ഒരുക്കുക, ബി.എൽ.ഒ.മാരുടെ വർധിപ്പിച്ച വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ കളക്ടറേറ്റിന് മുന്നിൽ പ്രകടനം നടത്തി. മുൻകാലങ്ങളിൽ അപേക്ഷ നൽകുന്ന ജീവനക്കാർക്ക് തപാലിൽ ബാലറ്റ് ലഭിക്കുകയാണ് ചെയ്തിരുന്നത്. To advertise here, ഇത്തവണ തപാൽ ബാലറ്റിന് അപേക്ഷ നൽകിയിട്ടുള്ള ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള മണ്ഡലത്തിൽ ഇലക്ഷൻ സാധനങ്ങൾ വിതരണംചെയ്യുന്ന കേന്ദ്രത്തിൽ ബാലറ്റ് എത്തിക്കുമെന്നാണ് കമ്മിഷൻ പറഞ്ഞിരുന്നത്. ദൂരെ ദേശങ്ങളിൽനിന്ന് വരുന്ന ജീവനക്കാർക്ക് ഇത് വളരെ പ്രയാസമുണ്ടാക്കി. വിതരണകേന്ദ്രത്തിലെത്തിയപ്പോൾ പലരുടെയും ബാലറ്റുകൾ എത്തിച്ചിരുന്നതുമില്ല. നിരവധി ജീവനക്കാർക്ക് വോട്ടുചെയ്യാനുള്ള അവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ വോട്ടിങ് സാമഗ്രികൾ വിതരണംചെയ്യുന്ന കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രകടനം നടത്തിയിരുന്നു. ഇതോടൊപ്പം എഫ്.എസ്. ഇ.ടി.ഒ. കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടന്ന പ്രകടനം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എ.കെ. പ്രകാശ് അധ്യക്ഷതവഹിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ലക്ഷ്മിദേവി, യൂണിയൻ ജില്ലാ സെക്രട്ടറി ആർ. പ്രവീൺ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ജി.അനീഷ് കുമാർ, ജില്ലാ ട്രഷറർ മോളമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. Published: 18 Apr 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എല്ലാ ജീവനക്കാർക്കും വോട്ടുചെയ്യാൻ അവസരം നൽകണം -എഫ്.എസ്.ഇ.ടി.ഒ.
M
MathrubhumiSource Link
22 days ago