എല്ലാ റൗണ്ടിലും മുന്നേറ്റം നടത്തി റോജി

എല്ലാ റൗണ്ടിലും മുന്നേറ്റം നടത്തി റോജി

M
MathrubhumiSource Link
അങ്കമാലി : അങ്കമാലി നിയോജകമണ്ഡലത്തിൽ 217 ബൂത്തുകളാണ് ആകെയുള്ളത്. 17 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്. എല്ലാ റൗണ്ടിലും റോജി എം. ജോണിനായിരുന്നു മേൽക്കൈ. ആദ്യ റൗണ്ടിൽ തന്നെ റോജി 2,067 വോട്ടിന്റെ ലീഡ് നേടി. രണ്ടാം റൗണ്ടിൽ 4,761 വോട്ടിന്റെ ലീഡും മൂന്നാം റൗണ്ടിൽ 7,662 വോട്ടിന്റെ ലീഡും ലഭിച്ചു. നാലാം റൗണ്ടിൽ ലീഡ് 8,855 ആയി. അഞ്ചാം റൗണ്ടിൽ ലീഡ് പതിനായിരം പിന്നിട്ട് 11,009 ആയി ഉയർന്നു. To advertise here, ആറാം റൗണ്ടിൽ 14,784 ആയും ഏഴാം റൗണ്ടിൽ 16,905 ആയും എട്ടാം റൗണ്ടിൽ 17,927 ആയും ഒൻപതാം റൗണ്ടിൽ 20,293 ആയും ലീഡ് ഉയർന്നു. പത്താം റൗണ്ടിൽ ലീഡ് 23102 വോട്ടായി വർധിച്ചു. 11-ാം റൗണ്ടിൽ ലീഡ് 25,000 കടന്നു. 25,271 വോട്ടിന്റെ ലീഡ് 11-ാം റൗണ്ടിലുണ്ടായി. 12-ാം റൗണ്ടിൽ ലീഡ് 27,614 ആയി. 13-ാം റൗണ്ടിൽ ലീഡ് 30,000 കടന്നു. 30,642 വോട്ടിന്റെ ലീഡാണ് ഈ റൗണ്ടിൽ ലഭിച്ചത്. 14-ാം റൗണ്ടിൽ ലീഡ് 33,254 ആയി വർധിച്ചു. 15-ാം റൗണ്ടിൽ ലീഡ് 35347 ആയി ഉയർന്നു. 16-ാം റൗണ്ടിൽ ലീഡ് 36,861 ആയി. 17-ാം റൗണ്ടിൽ 37,008 വോട്ടിന്റെ ലീഡ് നേടി ചരിത്രത്തിലേക്ക് വിജയിച്ചുകയറി. Published: 05 May 2026, 02:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!