എല്ലാ സ്‌കൂളുകളിലും മറാഠി നിർബന്ധം; പുതിയ ഉത്തരവിറങ്ങി

എല്ലാ സ്‌കൂളുകളിലും മറാഠി നിർബന്ധം; പുതിയ ഉത്തരവിറങ്ങി

പരിശോധനകൾ നടത്തും To advertise here, നടപ്പാക്കത്തവർക്ക് ഒരുലക്ഷം വരെ പിഴ മുംബൈ : മഹാരാഷ്ട്രയിൽ ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിൽ മറാഠിഭാഷ നിർബന്ധമാക്കി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 2026-27 അധ്യയന വർഷത്തിൽ മറാഠിഭാഷ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിൽ നിബന്ധന പാലിക്കാത്ത സ്കൂളുകൾക്ക് ഒരു ലക്ഷം രൂപ പിഴയിടുന്നത് കൂടാതെ അംഗീകാരം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർബന്ധിത മറാഠിഭാഷാ പഠനം, ബോർഡ്, മീഡിയം അല്ലെങ്കിൽ മാനേജ്‌മെന്റ് വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. എല്ലാ സ്‌കൂളുകളിലും യോഗ്യതയുള്ള മറാഠിഭാഷ അധ്യാപകരെ നിയമിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ അധ്യയന വർഷം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ സ്കൂളുകളിൽ പരിശോധന നടത്തും. മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും മറുപടി നൽകാൻ 15 ദിവസത്തെ സമയം നൽകുകയും ചെയ്യും. അല്ലാത്തപക്ഷം പിഴ ചുമത്തുകയും ഉടൻ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്യും. സ്കൂൾ മാനേജ്‌മെന്റുകൾക്ക് 30 ദിവസത്തിനുള്ളിൽ വിദ്യാഭ്യാസ ഡയറക്ടറുടെ മുമ്പാകെ അപ്പീൽ സമർപ്പിക്കാം. തുടർച്ചയായി ഉത്തരവുകൾ ലംഘിക്കുന്ന സ്കുളുകൾക്കെതിരേ വിദ്യാഭ്യാസകമ്മിഷണർ നടപടി സ്വീകരിക്കും. ഇത് അംഗീകാരം റദ്ദാക്കുന്നതിലേക്കും നയിച്ചേക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 2020 ഏപ്രിൽ ഒന്നിനാണ് സ്കൂളുകളിൽ മറാഠിഭാഷ നിർബന്ധമാക്കി ആദ്യമായി ഉത്തരവ് ഇറങ്ങിയത്. എന്നാൽ തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചതായി ആക്ടിവിസ്റ്റുകൾ വിമർശിച്ചു. 2020-ലെ നിയമം കർശനമായി നടപ്പാക്കണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മറാഠി സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ കോർഡിനേറ്റർ സുശീൽ ഷെജുലെ പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതുസംബന്ധിച്ച് ഒന്നിലധികം ഉത്തരവുകൾ (ജി.ആർ.) പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ നടപ്പാക്കൽ അപൂർണമായി തുടരുന്നു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പുറപ്പെടുവിച്ച ഈ ഏറ്റവും പുതിയ ജി.ആർ. മറ്റൊരു കണ്ണിൽ പൊടിയിടൽ മാത്രമാണോയെന്നും അദ്ദേഹം സംശയം ഉന്നയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എല്ലാ സ്‌കൂളുകളിലും മറാഠി നിർബന്ധം; പുതിയ ഉത്തരവിറങ്ങി — Ma… | Boolokam