എളമ്പുലാശ്ശേരി നാലുശ്ശേരി പൂരം കൊടിയേറി

എളമ്പുലാശ്ശേരി നാലുശ്ശേരി പൂരം കൊടിയേറി

M
MathrubhumiSource Link
ശ്രീകൃഷ്ണപുരം : എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതിക്ഷേത്രത്തിലെ പൂരം കൊടിയേറി. തന്ത്രി അണ്ടലാടി ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ചെറുതാഴം വിഷ്ണുരാജ്, സദനം അശ്വിൻ മുരളി, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ തൃത്തായമ്പക, കൈകൊട്ടിക്കളി എന്നിവയുണ്ടായി. To advertise here, ബുധനാഴ്ച വൈകീട്ട് 5.30-ന് തിരുവാതിരക്കളി, ഏഴിന് സോപാനസംഗീതാർച്ചന, കഞ്ജദളം പുരസ്കാരസമർപ്പണം, എട്ടിന് കഥകളി, ഒൻപതിന് കിള്ളിക്കുറുശ്ശിമംഗലം മനോജിന്റെയും പാലപ്പുറം ദേവദാസിന്റെയും ഇരട്ടത്തായമ്പക എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് 5.30-ന് തിരുവാതിരക്കളി, ഏഴിന് ഭരതനാട്യം, എട്ടിന് നൃത്തപരിപാടികൾ, ഒൻപതിന് തൃത്താല ശ്രീനിപൊതുവാൾ, ശ്രീപാർവതി ശ്രീനിപൊതുവാൾ എന്നിവരുടെ ഇരട്ടതായമ്പക എന്നിവയുണ്ട്. വെള്ളിയാഴ്ച കൂട്ടുവിളക്ക് ആഘോഷിക്കും. വൈകീട്ട് 5.30-ന് തിരുവാതിരക്കളി, 7.30-ന് നാടൻപാട്ട്, ഒൻപതിന് കലാമണ്ഡലം ശ്രീകാന്ത്, കലാമണ്ഡലം ശിവപ്രസാദ് എന്നിവരുടെ ഇരട്ടത്തായമ്പക എന്നിവയുണ്ടാകും. ശനിയാഴ്ച ചെറിയാറാട്ടാണ്. വൈകീട്ട് 5.30-ന് സംഗീതാർച്ചന, 6.35-ന് നാഗസ്വരം, ഏഴിന് എൻ.ജെ. നന്ദിനിയുടെ സംഗീതക്കച്ചേരി, 8.30-ന് ആറാട്ട് എന്നിവയുമുണ്ടാകും. 9.30-ന് പനമണ്ണ ശശി, കല്ലേക്കുളങ്ങര ആദർശ് എന്നിവർ ഇരട്ടത്തായമ്പക അവതരിപ്പിക്കും. വലിയാറാട്ട് ദിവസമായ 29-ന് രാവിലെ എട്ടിന് ഓട്ടൻതുള്ളലുണ്ടാകും. ഒൻപതിന് ആറാട്ട്, ആറാട്ട് എഴുന്നള്ളിപ്പ്, പുലാപ്പറ്റ രാജൻനായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം എന്നിവ നടക്കും. വൈകീട്ട് അഞ്ചിനാണ് കാഴ്ചശ്ശീവേലിയും മേജർസെറ്റ് പഞ്ചവാദ്യവും. 5.15-ന് സോപാനസംഗീതാർച്ചന, ഏഴിന് കാഴ്ചശ്ശീവേലി തിരിച്ചെഴുന്നള്ളിപ്പ്, എട്ടിന് നൃത്തപരിപാടികൾ, ഒൻപതിന് ആറാട്ട് എന്നിവ നടക്കും. 11-ന് കലാനിലയം ഉദയൻനമ്പൂതിരി, കല്ലൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ ഇരട്ടത്തായമ്പകയുണ്ട്. പുലർച്ചെ 1.45-ന് ശീവേലി എഴുന്നള്ളിപ്പ്, തുടർന്ന് ഇടയ്ക്ക പ്രദക്ഷിണം, ദേശക്കാളകളുടെ സംഗമം എന്നിവയും നടക്കും. 30-നാണ് പൂരം. രാവിലെ 9.30-ന് പുലാപ്പറ്റ രാജൻനായരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം നടക്കും. വൈകീട്ട് നാലിന് കാളവേലയിളക്കലും 5.30-ന് ദേശവേലയിളക്കലും ദേശപ്പൂരസംഗമവും നടക്കും. രാത്രി 8.45-ന് ഭജൻസുമുണ്ടാകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എളമ്പുലാശ്ശേരി നാലുശ്ശേരി പൂരം കൊടിയേറി — Mathrubhumi | Boo… | Boolokam