എഴുകുംവയൽ കുരിശുമലയിൽ 40-ാംവെള്ളി ആചരണവും കാൽനട തീർഥാടനവും

എഴുകുംവയൽ കുരിശുമലയിൽ 40-ാംവെള്ളി ആചരണവും കാൽനട തീർഥാടനവും

M
MathrubhumiSource Link
നെടുങ്കണ്ടം : 40-ാം വെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപത നാലാമത് നോമ്പുകാല കാൽനട തീർഥാടനം നടന്നു. വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽനിന്ന് ആരംഭിച്ച കാൽനട തീർഥാടനയാത്രയ്ക്ക് ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി. To advertise here, തോപ്രാംകുടി, നെടുങ്കണ്ടം, വെള്ളയാംകുടി എന്നീ സ്ഥലങ്ങളിൽനിന്ന്‌ എഴുകുംവയൽ കുരിശുമലയിലേക്ക് വിവിധ ഇടവകകളുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ കാൽനട തീർഥാടനം നടന്നു. പ്രധാന കർമങ്ങൾക്ക് തക്കല രൂപതാ അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നിൽ എന്നിവർ നേതൃത്വം നൽകി. കുരിശുമലയിൽ എത്തിയ വിശ്വാസികൾക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ നേർച്ചക്കഞ്ഞി വിതരണം നടത്തി. തുടർന്നുള്ള വലിയ നോമ്പിന്റെ ദിവസങ്ങളിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുരിശുമലയിൽ രാത്രി ഏഴിന് കുർബാന ഉണ്ടായിരിക്കും. രാത്രികാലങ്ങളിലും വിശ്വാസികൾക്ക് മലകയറിയുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി തീർഥാടന കേന്ദ്രം റെക്ടർ ഫാദർ ജോസഫ് ചുനയംമാക്കൽ അറിയിച്ചു. Published: 28 Mar 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഴുകുംവയൽ കുരിശുമലയിൽ 40-ാംവെള്ളി ആചരണവും കാൽനട തീർഥാടനവും… | Boolokam