എഴുത്തുകാരെ സമൂഹം ആഘോഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു -എം.മുകുന്ദൻ

എഴുത്തുകാരെ സമൂഹം ആഘോഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു -എം.മുകുന്ദൻ

M
MathrubhumiSource Link
കണ്ണൂർ : എഴുത്തുകാരെ സമൂഹം അനാവശ്യമായി ആഘോഷിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. ടി.എൻ.പ്രകാശ് അനുസ്മരണ സമിതിയുടെ പുരസ്കാരം നോവലിസ്റ്റ് ജമാൽ കൊച്ചങ്ങാടിക്ക് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. To advertise here, സ്നേഹം കൊണ്ടായിരിക്കാം ആഘോഷിക്കുന്നത്. എന്നാൽ നേതാക്കളെയാണ് ആഘോഷിക്കേണ്ടത്. റോബോട്ടിക് ആനപ്പുറത്തിരുന്ന് വോട്ടുതേടുന്ന നേതാവിന്റെ ഫോട്ടോ കണ്ടു. ആനയേക്കാൾ വിലകൂടിയ റോബോട്ടായിരിക്കും. എഴുത്തുകാരുടെ സ്ഥാനം മണ്ണിലാണ്. എന്നാൽ മണ്ണിലിരിക്കാൻ വായനക്കാർ അനുവദിക്കുന്നില്ല. ഒരുകാലത്ത് എഴുത്തുകാർ തമ്മിൽ വലിയ ബന്ധമായിരുന്നു. പിന്നീട് കുറഞ്ഞുവന്നു. സ്നേഹബന്ധങ്ങൾക്ക് ടി.എൻ.പ്രകാശ് വില കൽപ്പിച്ചിരുന്നു. അനുഭവങ്ങളും ജീവിതപരിസരവുമാണ് അദ്ദേഹം കഥകളായി ആവിഷ്കരിച്ചത്. -മുകുന്ദൻ അനുസ്മരിച്ചു. കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. നാലോ അഞ്ചോ കഥകളും കവിതകളും എഴുതി മഹത്ത്വം സ്വയം വാഴ്ത്തിപ്പാടുന്നവരുള്ള ലോകത്ത് ടി.എൻ.പ്രകാശിനെപ്പോലുള്ളവരെ ചിന്തിക്കാനാകില്ലെന്ന് പത്മനാഭൻ പറഞ്ഞു. പ്രകാശുമായുള്ള ദീർഘകാലത്തെ സൗഹൃദത്തെയും കഥകളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രൻ അനുസ്മരണഭാഷണം നടത്തി. എൻ.ടി.സുധീന്ദ്രൻ അധ്യക്ഷനായി. യുവകഥാകൃത്തിനുള്ള പുരസ്കാരം ഷാഫി പൂവത്തിങ്കലിന് സമ്മാനിച്ചു. ബാലകൃഷ്ണൻ കൊയ്യാൽ, കഥാകൃത്ത് ടി.പി.വേണുഗോപാലൻ, തീർഥ പ്രകാശ് എന്നിവർ സംസാരിച്ചു. Published: 25 Mar 2026, 03:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എഴുത്തുകാരെ സമൂഹം ആഘോഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു -… | Boolokam