എവിടെ പോയി ഒളിച്ചാലും കണ്ടെത്തി കൊല്ലും; വരുന്നു, ഇന്ത്യയുടെ കില്ലർ റോബോട്ടുകൾ; നിർണായക പദ്ധതി

എവിടെ പോയി ഒളിച്ചാലും കണ്ടെത്തി കൊല്ലും; വരുന്നു, ഇന്ത്യയുടെ കില്ലർ റോബോട്ടുകൾ; നിർണായക പദ്ധതി

M
MathrubhumiSource Link
ഡിഫന്‍സ് ഡെസ്‌ക് Last Updated: 03 April 2026, 09:36 AM IST 2026 മാർച്ച് 30ന് ലോക്സഭയിൽ സമർപ്പിച്ച നിർണായക റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഈ സുപ്രധാന സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. എഐ നിര്‍മിത പ്രതീകാത്മക ചിത്രം ന്യൂഡൽഹി: യുദ്ധരംഗത്ത് സ്വയംനിയന്ത്രിത ആയുധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും ചേർന്നാണ് ആയുധ സംവിധാനം വികസപ്പിക്കുക. കില്ലർ റോബോട്ടുകളെന്ന് വിശേഷിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുള്ള ലീതൽ ഓട്ടോണോമസ് വെപ്പൺ സിസ്റ്റം (lethal autonomous weapon systems-laws) വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. 2026 മാർച്ച് 30ന് ലോക്സഭയിൽ സമർപ്പിച്ച നിർണായക റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഈ സുപ്രധാന സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. To advertise here, യുദ്ധത്തിന്റെ എല്ലാ മേഖലയിലും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. മാരകമായ ആക്രമണശേഷിയുള്ള ആയുധങ്ങൾ കൂടാതെ, കമാൻഡ്-ആൻഡ്-കൺട്രോൾ സംവിധാനങ്ങൾ, സൈബർ സുരക്ഷ, മനുഷ്യ പെരുമാറ്റ വിശകലനം എന്നിവയിലും എഐ ഉപയോഗിക്കും. ഇത് ഇന്ത്യൻ സൈനികർ നേരിട്ടുള്ള പോരാട്ടങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ സൈനികശേഷി ഗണ്യമായി വർധിപ്പിക്കാനും (Force Multiplication) സഹായിക്കും. ശത്രുക്കളെ കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള, കടലിനടിയിൽ പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത വാഹനങ്ങൾ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ സംവിധാനങ്ങൾ, വേഷം മാറിയാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന 'ഫേസ് റെക്കഗ്‌നിഷൻ അണ്ടർ ഡിസ്‌ഗൈസ്' (FRSD) സംവിധാനം എന്നിവയാകും നടപ്പിൽ വരിക. എഐ, ക്യാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ച് സിസ്റ്റം സ്വയം തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ, യുദ്ധരംഗത്ത് എഐ ഉപയോഗിക്കുന്നതിൽ ഇന്ത്യ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. യന്ത്രം ആളുകളെ കൊലപ്പെടുത്താൻ തീരുമാനമെടുക്കുന്ന രീതി പൂർണമായും മനുഷ്യമേൽനോട്ടമില്ലാതെ നടപ്പിലാക്കാൻ അനുവദിക്കില്ല. എഐ എടുക്കുന്ന തീരുമാനങ്ങൾ പൂർണമായും പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയില്ലെന്നും ഇത് അപ്രതീക്ഷിതമായ വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ട് സമ്മതിക്കുന്നുണ്ട്. അതിനാൽ, ആയുധങ്ങൾ പ്രയോഗിക്കുന്നതിൽ എഐ നിർദേശങ്ങൾ നൽകുമെങ്കിലും അന്തിമ തീരുമാനം മനുഷ്യൻ എടുക്കുന്ന ഒരു 'സെമി ഓട്ടോമാറ്റിക്' രീതിയാണ് പ്രതിരോധ മന്ത്രാലയം ശുപാർശ ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ, സ്വയംനിയന്ത്രിത ആയുധങ്ങൾക്ക് നിയമപരമായ നിരോധനം ഏർപ്പെടുത്തുന്നതിനെ ഇന്ത്യ എതിർക്കുകയാണ്. യുഎൻ ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തെ എതിർക്കുന്നുണ്ട്. ധാർമികത ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളെ പരിഹരിക്കാതെ ഇത്തരം ആയുധ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനെയാണ് യുഎൻ എതിർക്കുന്നത്. ഒരു യന്ത്രം ആളെ കൊല്ലണോ വേണ്ടയോ എന്നതിൽ തീരുമാനമെടുക്കുന്നത് മനുഷ്യനെ കൊല്ലാൻ യന്ത്രത്തെ  അനുവദിക്കുന്നതിന് തുല്യമാണ്. ഭാവിയിൽ ഇവ തെറ്റായി 'ചിന്തിച്ച്' നിയന്ത്രിക്കുന്നവരെയും ആക്രമിച്ച് തുടങ്ങിയാൽ എന്താകും സ്ഥിതിയെന്നാണ് എതിർവാദം. മാത്രമല്ല ആയുധം തെറ്റായ ലക്ഷ്യത്തിൽ ആക്രമണം നടത്തിയാൽ ആര് ഉത്തരവാദിയാകും എന്ന ചോദ്യത്തിനും ഇതുവരെ ആരും ഉത്തരം നൽകിയിട്ടില്ല. തെറ്റായ തീരുമാനങ്ങൾക്കുള്ള ഉത്തരവാദിത്തം യന്ത്രത്തിന് മേൽ വെച്ചുകെട്ടി കൈയൊഴിയാൻ സാധിക്കരുതെന്നാണ് ഇതിനെ എതിർക്കുന്നവർ വാദിക്കുന്നത്. എന്നാൽ, പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തെ ഇത്തരം നിരോധനങ്ങൾ തടസ്സപ്പെടുത്തിയേക്കാം എന്നതാണ് ഇന്ത്യയുടെ നിലപാട്. അതേസമയം ഇത്തരം ആയുധങ്ങളുടെ മേൽനോട്ടത്തിനായി ഇന്ത്യയിൽ നിലവിൽ പ്രത്യേക നിയമങ്ങളോ മേൽനോട്ട സമിതിയോ ഇല്ല എന്നത് ഒരു വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. Content Highlights: India officially initiates development of AI-powered Lethal Autonomous Weapon Systems (LAWS) in 2026., The project integrates AI into command, control, cybersecurity, and combat operations., Strategic focus on force multiplication and reducing direct soldier exposure in conflict zones., Policy mandates 'human-in-the-loop' for all lethal decisions to prevent accidental casualties., India opposes international bans on autonomous systems to foster technological innovation. Published: 03 Apr 2026, 09:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എവിടെ പോയി ഒളിച്ചാലും കണ്ടെത്തി കൊല്ലും; വരുന്നു, ഇന്ത്യയുട… | Boolokam