എസ്എസ്‌സി വിജ്ഞാപനം; കേന്ദ്രസർവീസിൽ 3003 ഒഴിവ്

എസ്എസ്‌സി വിജ്ഞാപനം; കേന്ദ്രസർവീസിൽ 3003 ഒഴിവ്

കേ ന്ദ്ര ഗവൺമെന്റിനുകീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം (PhaseXIV/2026/Selection Posts) പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്, ഹയർസെക്കൻഡറി, ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. To advertise here, വിവിധതസ്തികകളിലായി 3003 ഒഴിവുണ്ട്. ഇതിൽ 324 ഒഴിവ് കേരളം ഉൾപ്പെടുന്ന റീജണിലാണ്. വിവിധ വകുപ്പുകളിലായാണ് ഒഴിവുകൾ. തിരഞ്ഞെടുപ്പിനായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2026 ജൂണിൽ നടക്കും. കേരളത്തിൽ ഒൻപത് പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഓൺലൈനായി അപേക്ഷിക്കണം. കേരള-കർണാടക റീജണിലെ ഒഴിവുള്ള തസ്തികകൾ  പത്താംക്ലാസ് യോഗ്യതയുള്ള തസ്തികകൾ  ലബോറട്രി അറ്റൻഡന്റ്, ഫീൽഡ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രില്ലർ, ഫീൽഡ് അസിസ്റ്റന്റ്, നഴ്‌സിങ് ഓർഡർലി. ഹയർ സെക്കൻഡറി യോഗ്യതയുള്ള തസ്തികകൾ  ഡെപ്യൂട്ടി റേഞ്ചർ, അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, ഇൻസ്‌പെക്ടർ (സിൽക്ക്), ജൂനിയർ എൻജിനിയർ, ലബോറട്രി അസിസ്റ്റന്റ്, കോപ്പി ഹോൾഡർ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (പ്രിന്റിങ്), ജൂനിയർ ടെക്‌നിക്കൽ ഓഫീസർ, സ്റ്റോർ കീപ്പർ ഗ്രേഡ്-ക, ഇൻസെക്ട് കളക്ടർ. ബിരുദവും അതിനുമുകളിലും യോഗ്യതയായുള്ള തസ്തികകൾ   പ്രോസസിങ് കം ക്വാളിറ്റി അഷ്വറൻസ് സൂപ്പർവൈസർ, സ്റ്റെനോഗ്രാഫർ (ഗ്രേഡ്-കക), സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ഹൈഡ്രോളജി), മാർക്കറ്റിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്‌നിക്കൽ), സീനിയർ ആർട്ടിസ്റ്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷൻ), ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്), അക്കൗണ്ടന്റ്, പ്രൂഫ് റീഡർ, അസിസ്റ്റന്റ് (ലീഗൽ), അസിസ്റ്റന്റ് (പ്രിന്റിങ്), റിസർച്ച് അസിസ്റ്റന്റ്, സർവേയർ, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്). ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: www.ssc.gov.in സന്ദർശിക്കുക. അവസാനതീയതി: മേയ് നാലിന് രാത്രി 11 വരെ. Content Highlights: Official notification for SSC Phase XIV 2026 released., Total of 3003 vacancies across central government departments., 324 vacancies specifically for the Kerala-Karnataka region., Eligibility spans from 10th grade to degree level., Computer-based exam scheduled for June 2026., Application deadline is May 4th, 2026. Published: 22 Apr 2026, 02:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്എസ്‌സി വിജ്ഞാപനം; കേന്ദ്രസർവീസിൽ 3003 ഒഴിവ് — Mathrubhum… | Boolokam