എസ്ഡിപിഐയുമായി ബന്ധമില്ല; RSS-നെ തോൽപ്പിക്കാൻ ആർക്കും എൽഡിഎഫിന് വോട്ടുചെയ്യാം, അത് തടയില്ല-എം.എ ബേബി

എസ്ഡിപിഐയുമായി ബന്ധമില്ല; RSS-നെ തോൽപ്പിക്കാൻ ആർക്കും എൽഡിഎഫിന് വോട്ടുചെയ്യാം, അത് തടയില്ല-എം.എ ബേബി

M
MathrubhumiSource Link
കൊല്ലം: ആർ.എസ്.എസിനെ തോൽപ്പിക്കാൻ ആരൊക്കെ വോട്ടുചെയ്യാൻ തയ്യാറാകുമോ, അവർക്കൊക്കെ എൽ.ഡി.എഫിനായി വോട്ടുചെയ്യാമെന്ന് സി.പി.എം. ജനറൽ െസക്രട്ടറി എം.എ. ബേബി. എൽ.ഡി.എഫിന് വോട്ടുചെയ്യാൻ സ്വയം തയ്യാറായിവരുന്ന എസ്.ഡി.പി.ഐ.യുടെയോ, ആർ.എസ്.എസിന്റെ പ്രവർത്തനശൈലി മടുത്തുവരുന്ന ആർ.എസ്.എസ്. മുൻ പ്രവർത്തകരുടെയോ വോട്ട് വേണ്ടെന്നു പറയില്ലെന്നും കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘വോട്ടും വാക്കും’ സംവാദത്തിൽ അദ്ദേഹം പറഞ്ഞു. To advertise here, ഇടതുമുന്നണിക്ക് എസ്.ഡി.പി.ഐ.യുമായി ഒരു ബന്ധവുമില്ല. കാസർകോട് ജില്ലയിലെ ഒരു മണ്ഡലത്തിലെ സ്ഥാനാർഥിനിർണയത്തിലുൾപ്പെടെ എസ്.ഡി.പി.ഐ.യുമായി ചർച്ച നടത്തിയത് യു.ഡി.എഫാണ്. നേമം മണ്ഡലത്തിൽ എൽ.ഡി.എഫിന് വോട്ടുചെയ്യണമെന്ന് എസ്.ഡി.പി.ഐ. പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് അവരുടെ സ്വന്തം തീരുമാനമാണ്. ആർ.എസ്.എസുകാരൻ ജയിച്ച് നിയമസഭയിലെത്തിയ മണ്ഡലമാണത്. അവിടെ ആർ.എസ്.എസ്.അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനം ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിക്കാണിച്ചു. ഈ സാഹചര്യത്തിലാകും എൽ.ഡി.എഫിന് വോട്ടുചെയ്യാനുള്ള അവരുെട തീരുമാനം. ഏതെങ്കിലും പാർട്ടിക്കാരോ സംഘടനകളോ എൽ.ഡി.എഫിന് വോട്ടുചെയ്യുമെന്നു തീരുമാനിച്ചാൽ അവരെ കായികമായി തടയുകയോ വോട്ടുചെയ്യാൻ പാടില്ലെന്നു പറയുകയോ സാധ്യമായ കാര്യമല്ല. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടെയും മുന്നിൽ ‘കേരളം’ എന്ന ബദലാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. കേരളത്തിൽ ഭരണവിരുദ്ധവികാരമേയില്ല. പത്തുവർഷം ജനജീവിതത്തെ നേരിട്ട് സ്പർശിക്കുന്ന ഇടപെടലുകൾ നടപ്പാക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞെന്നതുകൊണ്ടാണ് ‘ഡീൽ’ പോലുള്ള ആരോപണങ്ങൾ പ്രതിപക്ഷവും ബി.ജെ.പി.യും ഉന്നയിക്കുന്നത്. പാർട്ടിയുടെ ഏതെങ്കിലും തെറ്റുകൊണ്ടല്ല ചിലർ പാർട്ടി വിട്ടുപോകുന്നത്. ഇത്രയുംകാലം പാർട്ടിയുടെ ഭാഗമായിനിന്ന് അംഗീകാരങ്ങൾ നേടിയ ചിലർ പിണങ്ങിപ്പോയി. ഭരണവർഗ രാഷ്ട്രീയപാർട്ടികളുടെ അധികാര ആസക്തിയെന്ന പകർച്ചവ്യാധിയിൽ ചിലർ പെട്ടുപോയതാണ്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും തെറ്റുകളുണ്ടായിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകുന്ന രീതിയാണ് സി.പി.എം. പിന്തുടർന്നിട്ടുള്ളത്. എൽ.ഡി.എഫ്. പ്രകടനപത്രികയിൽ ബഫർസോൺ സംബന്ധിച്ച വാഗ്ദാനത്തിൽ തിരുത്തു വരുത്തിയത് ഒരുവിഭാഗം ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻവേണ്ടിയാണെന്നും ബേബി കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽ ഡി.പ്രേം, നിർവാഹകസമിതി അംഗം ജയൻ മഠത്തിൽ, സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവരും പങ്കെടുത്തു. Content Highlights: LDF welcomes votes from any group opposing RSS to secure victory., Clarification that LDF has no official alliance with SDPI., Emphasis on the 'Kerala Model' as a national alternative., Refutation of anti-incumbency claims for the 2026 political cycle., Correction of buffer zone manifesto promises to address public concern. Published: 07 Apr 2026, 08:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്ഡിപിഐയുമായി ബന്ധമില്ല; RSS-നെ തോൽപ്പിക്കാൻ ആർക്കും എൽഡിഎ… | Boolokam