കാസർകോട് : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ റംസാൻ പ്രഭാഷണം സമാപിച്ചു. സുന്നി യുവജനസംഘം ജില്ലാ സെക്രട്ടറി സമദ് ഹാജി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.എ.എച്ച്.അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു. യാസർ തങ്ങൾ ജമലുല്ലൈലി പ്രാർഥന നടത്തി. To advertise here, സന്നദ്ധപ്രവർത്തനങ്ങൾക്കായി ആയിരം സംഘാടകരായ ദാഇമാരെ (വൊളന്റിയർ) വളർത്തിയെടുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തി. പ്രഭാഷണ പരമ്പരയിലെ വിവിധ ദിവസങ്ങളിൽ അബ്ദുൾ റസാഖ് അബ്‌റാരി, അലി അക്ബർ ബാഖവി, ഹാഫിള് സിറാജുദ്ദീൻ ഖാസിമി എന്നിവരാണ് പ്രഭാഷണം നടത്തിയത്. ജനറൽ കൺവീനർ ഇർഷാദ് ഹുദവി, ബഷീർ ദാരിമി, അബ്ദുൾ സലാം അസ്ഹരി, സത്താർ ഹാജി, മുനീർ അണങ്കൂർ, എം.എം. മുഹമ്മദ് കുഞ്ഞി, ഫാറൂഖ് ദാരിമി, മൊയ്തീൻ കുഞ്ഞു മൗലവി, ഷക്കീർ ബെദിര തുടങ്ങിയവർ സംസാരിച്ചു. Published: 14 Mar 2026, 03:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എസ്.കെ.എസ്.എസ്.എഫ്. റംസാൻ പ്രഭാഷണം സമാപിച്ചു
M
MathrubhumiSource Link
about 2 months ago