എസ്.ഡി.പി.ഐ. പിന്തുണ കളങ്കമല്ല, സതീശന്റെ പ്രതികരണം അവസരവാദം -എം.വി. ഗോവിന്ദൻ

എസ്.ഡി.പി.ഐ. പിന്തുണ കളങ്കമല്ല, സതീശന്റെ പ്രതികരണം അവസരവാദം -എം.വി. ഗോവിന്ദൻ

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 06 April 2026, 09:15 AM IST എം.വി. ഗോവിന്ദൻ | Photo: Mathrubhumi തിരുവനന്തപുരം: മതേതരജനാധിപത്യ മുന്നണിയുടെ വിജയത്തിന് എസ്.ഡി.പി.ഐ. പിന്തുണ നൽകുന്നത് ഒരു കളങ്കമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽ.ഡി.എഫ്. എന്ന രീതിയിലാണ് മത്സരിക്കുന്നത്. ഇപ്പോൾ വേറെ ആരെയും അതിലേക്ക് കൂട്ടിച്ചേർക്കേണ്ടതില്ല. എസ്.ഡി.പി.ഐ. അവർക്ക് സ്വാധീനമുള്ള മണ്ഡലത്തിലെല്ലാം മത്സരിക്കുന്നുണ്ട്. ബി.ജെ.പി. ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നാണ് അവർ പറയുന്നത്. അത് വേണ്ടെന്നു പറയാനുള്ള ഉത്തരവാദിത്വം ഞങ്ങൾക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. To advertise here, എസ്.ഡി.പി.ഐ. വർഗീയ സംഘടനയാണോ എന്ന ചോദ്യത്തിന്, ആണോ അല്ലയോ എന്ന് കൃത്യമായി പറയേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നായിരുന്നു മറുപടി. മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം ഇടപെട്ടിട്ടാണ് എസ്.ഡി.പി.ഐ. സ്ഥാനാർഥിയെ പിൻവലിപ്പിച്ചത്. അവിടെ ബി.ജെ.പി. ജയിക്കാതിരിക്കാനാണെന്നാണ് പറയുന്നത്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. എസ്.ഡി.പി.ഐ. വോട്ടുവേണ്ട എന്ന വി.ഡി. സതീശന്റെ പ്രതികരണം അവസരവാദമാണ്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാർഥി എസ്.ഡി.പി.ഐ. പിന്തുണ വാങ്ങുമെന്ന് പറഞ്ഞില്ലേ. പിന്നെ, വോട്ടുവേണ്ടെന്ന് വി.ഡി. സതീശൻ അസംബന്ധം പറയുകയാണ്. നേമത്ത് സി.പി.എമ്മും പിന്തുണ സ്വീകരിക്കുമെന്നല്ലേ പറഞ്ഞത് എന്ന ചോദ്യത്തിന്, സ്ഥാനാർഥികൾക്ക് ഇന്ന ഇന്നയാളുകളുടെ വോട്ടുമാത്രമേ വേണ്ടൂ എന്നുപറയാനാകില്ലല്ലോയെന്നായിരുന്നു മറുപടി.‌ വയനാട് ദുരന്തത്തിന്റെ പേരിൽ 100 കോടിയിലധികം കോൺഗ്രസ് പിരിച്ചു. ആ ഫണ്ട് എവിടേക്കാണ് പോയത്. ഇങ്ങനെ തട്ടിപ്പ് നടത്തിയവർ എങ്ങനെയാണ് കേരളം ഭരിക്കുക എന്നതാണ് പ്രധാനം. നേതാക്കൾ പാർട്ടിവിട്ടുപോയത് പരിശോധിക്കുമെന്ന് എം.എ. ബേബി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് പരിശോധിക്കുമെന്ന് ഗോവിന്ദനും അവർത്തിച്ചു. Content Highlights: Clarification on SDPI support for the 2026 secular democratic front., CPM stance on anti-BJP voting strategies in key constituencies., Rebuttal of VD Satheesan's opportunistic political claims., Allegations regarding the misappropriation of Wayanad disaster relief funds by Congress. Published: 06 Apr 2026, 09:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്.ഡി.പി.ഐ. പിന്തുണ കളങ്കമല്ല, സതീശന്റെ പ്രതികരണം അവസരവാദം… | Boolokam