എസ്.ഡി.പി.ഐ. പിന്തുണ: വ്യക്തമാക്കാതെ പിണറായി; തിരഞ്ഞെടുപ്പ് അങ്കക്കളരി രണ്ടാംചുവടിലേക്ക്

എസ്.ഡി.പി.ഐ. പിന്തുണ: വ്യക്തമാക്കാതെ പിണറായി; തിരഞ്ഞെടുപ്പ് അങ്കക്കളരി രണ്ടാംചുവടിലേക്ക്

M
MathrubhumiSource Link
ബിജു പരവത്ത് Last Updated: 29 March 2026, 04:11 AM IST പ്രതീകാത്മക ചിത്രം | Mathrubhumi തിരുവനന്തപുരം: സ്ഥാനാർഥികൾ കളംനിറഞ്ഞു. അജൻഡകൾ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചുകഴിഞ്ഞു. തർക്കവിഷയങ്ങളിൽ നേർക്കുനേർ ആരോപണപ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുവശത്ത്. ഈ ഏറ്റുമുട്ടലിൽ തലയിടാതെ പറ്റാവുന്നിടത്ത് ജയിച്ചുകയറാനുള്ള വഴിതേടി ബി.ജെ.പി.യും. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയച്ചൂട്. To advertise here, എസ്.ഡി.പി.ഐ. പിന്തുണ: വ്യക്തമാക്കാതെ പിണറായി പാലക്കാട് മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എൽ. ഡി.എഫ്. സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്. മലപ്പുറം ഉൾപ്പെടെ പലയിടത്തും സ്വതന്ത്രരെ നിർത്താറുണ്ടന്നും അത് മുസ്‌ലിം ലീഗിന് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അതിൽ വിഷമമുള്ളവരുണ്ടാകും. അത്തരം കാര്യങ്ങളിൽ തെറ്റായ ചിത്രം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ഡീൽ ആരോപണം നുണയാണെന്നും പിണറായി വിജയൻ പറഞ്ഞു. മത്സരചിത്രം തെളിഞ്ഞതോടെയാണ്, പ്രചാരണ അജൻഡ സെറ്റ്ചെയ്യുന്ന വിധത്തിലുള്ള കടന്നാക്രമണത്തിലേക്ക് നേതാക്കൾ കടന്നത്. സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണമുയർത്തി പ്രതിപക്ഷനേതാവാണ് അതിന് തുടക്കമിട്ടത്. നേരിടാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങി. കോൺഗ്രസിനെ പൊതുവേയും പ്രതിപക്ഷനേതാവിനെ പ്രത്യേകിച്ചും സംഘപരിവാർ ബന്ധത്തിൽ കുരുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. ആ വാഗ്വാദം ഇപ്പോഴും തുടരുന്നുണ്ട്. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെച്ചുനൽകാൻ കോൺഗ്രസ് പിരിച്ച കണക്കെവിടെയെന്നതായിരുന്നു മുഖ്യമന്ത്രി തൊടുത്ത ചോദ്യം. എ.ഐ.സി.സി.യുടെ അക്കൗണ്ട് വിവരങ്ങളിൽപ്പോലും പിരിച്ചപണത്തിന്റെ കണക്കില്ലെന്ന് അതിന്റെ രേഖകൾ വെളിപ്പെടുത്തി ചോദിച്ചു. പണം കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലുണ്ടെന്ന ഒറ്റവാക്കിലുള്ള മറുപടിയുമായാണ് പ്രതിപക്ഷനേതാവ് ഇതിനെ നേരിട്ടത്. അത് ദുർബലമായ പ്രതിരോധവുമായിരുന്നു. എന്നാൽ, വയനാട് ഫണ്ടിന്റെ പേരിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽനിർത്താനുള്ള സി.പി.എം. തന്ത്രം അവർക്കും വിജയിപ്പിക്കാനായില്ല. മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’, ‘വീട്ടിൽപ്പോയി ചോദിക്ക്’ എന്നിങ്ങനെയുള്ള വിവാദപ്രയോഗങ്ങളിൽ പ്രചാരണ അജൻഡകൾ മാറിപ്പോയി. സർക്കാരിന്റെ പത്തുവർഷത്തെ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളോട് വിവരിച്ച് വിശ്വാസം നേടിയെടുത്തും ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിൽ യു.ഡി.എഫിന്റെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയുമുള്ള പ്രചാരണ അജൻഡയുമായാണ് എൽ.ഡി.എഫ്. പോരിനിറങ്ങിയത്. പത്തുവർഷത്തെ ഭരണകോട്ടങ്ങളാണ് യു.ഡി.എഫും അവതരിപ്പിക്കാൻ ഉന്നമിട്ടത്. ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തിയ എൽ.ഡി.എഫ്, എസ്.ഡി.പി.ഐ., പി.ഡി.പി. ബന്ധമുണ്ടെന്ന ആരോപണം കേൾക്കുന്ന സ്ഥിതിയിലെത്തി. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ നേതാക്കൾക്കൊപ്പം റോഡ് ഷോ, വാഹന പ്രചാരണം, താരപ്രചാരകരെ ഇറക്കി പൊതുയോഗം ഇതൊക്കെയാണ് രണ്ടാംഘട്ട പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി നേരത്തേ എൽ.ഡി.എഫിന്റെ മണ്ഡലപ്രചാരണത്തിലേക്ക് കടന്നു. ഏഴുജില്ലകൾ പൂർത്തിയാക്കി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്. ബി.ജെ.പി.-എൻ.ഡി.എ. മണ്ഡലംതലത്തിലുള്ള പ്രചാരണത്തിലാണ് ഇപ്പോഴുള്ളത്. ഇനി ദേശീയ നേതാക്കളിറങ്ങും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായുമെല്ലാം കേരളത്തിലെത്തുന്നുണ്ട്. Content Highlights: Escalating political rivalry between LDF, UDF, and BJP in Kerala., Major controversies regarding Wayanad relief funds and political deals., Focus on development claims vs. allegations of communal outfit support., Shift in campaign strategy towards roadshows and national leader visits. Published: 29 Mar 2026, 04:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസ്.ഡി.പി.ഐ. പിന്തുണ: വ്യക്തമാക്കാതെ പിണറായി; തിരഞ്ഞെടുപ്പ്… | Boolokam