കായക്കൊടി : തീവ്രവർഗീയ നിലപാടുള്ളവരെന്ന് സി.പി.എം.തന്നെ മുദ്രകുത്തിയ എസ്.ഡി.പി.ഐ.യുടെ വോട്ട് തങ്ങൾക്ക് വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവാത്തത് പരാജയഭീതിമൂലമാണെന്ന് ബെന്നി ബെഹനാൻ എം.പി. പറഞ്ഞു. To advertise here, നാദാപുരം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചങ്ങരംകുളത്ത് നടന്ന യു.ഡി.എഫ്. പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. എം.എ. ലത്തീഫ് അധ്യക്ഷനായി. യു.ഡി.എഫ്. ചെയർമാൻ സൂപ്പി നരിക്കാട്ടേരി, പ്രമോദ് കക്കട്ടിൽ, അഹമ്മദ് പുന്നയ്ക്കൽ, കെ.ടി. ജെയിംസ്, കോരങ്കോട്ട് മൊയ്തു, മോഹനൻ പാറക്കടവ്, എം.കെ. അഷ്റഫ്, കെ.എം. രഘുനാഥ്, യു.വി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. Published: 05 Apr 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എസ്.ഡി.പി.ഐ.യുടെ വോട്ടുവേണ്ടെന്ന് പിണറായി പറയാത്തത് പരാജയഭീതികൊണ്ട് -ബെന്നി ബെഹനാൻ
M
MathrubhumiSource Link
about 1 month ago