എൻഡിഎയെ നയിക്കുന്നത് AIADMK; ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് പളനിസ്വാമി, ഒരു ചർച്ചയുമില്ല

എൻഡിഎയെ നയിക്കുന്നത് AIADMK; ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് പളനിസ്വാമി, ഒരു ചർച്ചയുമില്ല

M
MathrubhumiSource Link
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ടിവികെയുമായി സഖ്യമുണ്ടാക്കുമെന്നത് വെറും മാധ്യമസൃഷ്ടിയാണെന്നും ടിവികെയുമായി ഇത്തരത്തിൽ യാതൊരു ചർച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, ടിവികെ എൻഡിഎയിൽ ചേരുമോ എന്ന ചോദ്യത്തിന് എല്ലാം ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പളനിസ്വാമിയുടെ മറുപടി. ടിവികെയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് അവരുമായി സഖ്യമുണ്ടാക്കാനാവുക. ടിവികെ എൻഡിഎ സഖ്യത്തിലുണ്ടാകുമെന്ന് അവകാശപ്പെടുന്നത് മാധ്യമങ്ങളാണ്. എഐഎഡിഎംകെയ്ക്ക് ടിവികെയുമായി ഒരു ബന്ധവുമില്ല. സഖ്യത്തിനായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. ബിജെപി നേതാവ് കെ. അണ്ണാമലൈയുമായി തനിക്ക് ഭിന്നതയില്ലെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. പ്രശ്‌നമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. മാർച്ച് 17-ന് കോയമ്പത്തൂരിൽ നടക്കുന്ന പ്രകടനത്തിൽ എഐഎഡിഎംകെ നേതാവ് എസ്പി വേലുമണിയും അണ്ണാമലൈയും ഒരുമിച്ച് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യത്തെ നയിക്കുന്നത് എഐഎഡിഎംകെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, വിജയ്‌യെയും ടിവികെയെയും എൻഡിഎയിലെത്തിക്കാൻ ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരിക്കാനായി 80 സീറ്റുകളും അധികാരത്തിലെത്തിയാൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദാനം ചെയ്‌തെന്നായിരുന്നു റിപ്പോർട്ടുകൾ. Content Highlights: AIADMK officially denies any alliance or discussion with actor Vijay's party (TVK)., Palaniswami labels alliance rumors as media-created speculation., Clarification provided regarding the relationship between AIADMK and BJP state leadership., Reiteration that AIADMK leads the NDA front in Tamil Nadu. Published: 15 Mar 2026, 03:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻഡിഎയെ നയിക്കുന്നത് AIADMK; ടിവികെയുമായി സഖ്യമുണ്ടാക്കില്ല… | Boolokam