കൊച്ചി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ. പ്രഭാകരന്. അദ്ദേഹം രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മായാമനുഷ്യർ എന്ന നോവലാണ് മലയാളത്തിൽനിന്ന് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. To advertise here, മാർച്ച് 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. 24 ഇന്ത്യൻ ഭാഷകളിൽനിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ എന്നിവയാണ് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്. ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽനിന്നുള്ള ജൂറി അംഗങ്ങൾ. Content Highlights: N. Prabhakaran honored with the Kendra Sahitya Akademi Award., Award-winning work is the novel 'Mayamanushyar'., The book is published by Mathrubhumi Books. Published: 16 Mar 2026, 02:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
M
MathrubhumiSource Link
about 2 months ago