ചെന്നൈ : എൻ.എസ്.എസ്. തേനാംപേട്ട കരയോഗം വനിതാദിനം വിപുലമായി ആഘോഷിച്ചു. യോഗത്തിൽ കരയോഗം ഉപദേശകയായ സുഭാഷിണി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ബിന്ദു വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച നാല് വനിതകളെ കരയോഗത്തിന്റെ സ്ത്രീരത്‌ന അവാർഡ് നൽകി ആദരിച്ചു. To advertise here, സുനിത രാധാകൃഷ്ണൻ (ചെന്നൈ മലയാളി പ്രവാസി കൂട്ടായ്മ), പാർവതി അജയ് (അവതാരക ) രജനി മനോഹർ, (ചെന്നൈ മലയാളി കുടുംബശ്രീ) ,ലതാ വേണുഗോപാൽ (കായിക താരം ) തുടങ്ങിയവരെ പൊന്നാട അണിയിച്ച് ഫലകവും നൽകി ആദരിച്ചു. കരയോഗം അധ്യക്ഷ ലക്ഷ്മിദേവിയുടെ വനിതാദിന സന്ദേശം വനിതാവിഭാഗം കോഡിനേറ്റർ വത്സല ഗോവിന്ദൻക്കുട്ടി വായിച്ചു. കവിയും കരയോഗം ബോർഡ് അംഗവും ആയ ചന്ദ്രശേഖരൻ 'ലിംഗ സമത്വം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നിർവാഹക സമിതി അംഗം ശാന്തി ജയചന്ദ്രൻ ആശംസപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഭാഗ്യലക്ഷ്മിശ്രീകുമാർ സ്വാഗതവും ജനറൽ കൺവീനർ ലക്ഷ്മി സുരേഷ് നന്ദിപ്രകടനവും നടത്തി വനിതാവിഭാഗം അവതരിപ്പിച്ച കവിതാലാപനം,സംഗീതാർച്ചന,, തിരുവാതിര, നൃത്ത നൃത്യങ്ങൾ, ലക്കി ഡിപ്പ് തുടങ്ങിയവ അരങ്ങേറി. സമ്മാന ദാനവുമുണ്ടായിരുന്നു. സുചിത്ര മണികണ്ഠൻ,സൗമ്യ മണികണ്ഠൻ,ഷീജ പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. Published: 02 Apr 2026, 12:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ.എസ്.എസ്. തേനാംപേട്ട കരയോഗം വനിതാദിനം ആഘോഷിച്ചു
M
MathrubhumiSource Link
about 1 month ago