എൻ.ഒ.സി.യില്ലാതെ അടൂർ ഗവ. ആശുപത്രിക്കെട്ടിടം

എൻ.ഒ.സി.യില്ലാതെ അടൂർ ഗവ. ആശുപത്രിക്കെട്ടിടം

അടൂർ : ജനറൽ ആശുപത്രിയുടെ ബഹുനില കെട്ടിടം പ്രവർത്തിക്കുന്നത് അഗ്നിരക്ഷാസേനയുടെ അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി.) ഇല്ലാതെ. ഇതിനാൽ അടൂർ നഗരസഭയുടെ നടപടി ക്രമത്തിൽ ഉൾപ്പെടുന്ന കെട്ടിടനമ്പർ ഇതുവരെയും നൽകിയിട്ടുമില്ല. To advertise here, ആശുപത്രിക്കെട്ടിടമായ എ ബ്ലോക്കാണ് എൻ.ഒ.സി. ലഭിക്കാതെ പ്രവർത്തിക്കുന്നത്. സുരക്ഷാ സംവിധാനമില്ലാത്തതാണ് അഗ്നിരക്ഷാസേന കെട്ടിടത്തിന് എൻ.ഒ.സി. നൽകാത്തതിന് കാരണം. ഈ കെട്ടിടത്തിന് ഇതുവരെയും നഗരസഭ നമ്പരും നൽകിയിട്ടില്ല. 2014-ലാണ് ജനറൽ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നത്. ആ വർഷം തന്നെ അടൂർ അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം ലഭിക്കുന്നതിന് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന് അപേക്ഷ നൽകിയിരുന്നു. പക്ഷേ, കെട്ടിട പരിശോധനയിൽ ഒരു സുരക്ഷയും കാണിക്കാൻ ആശുപത്രിക്കുണ്ടായിരുന്നില്ല. ഇതിനാൽ സാക്ഷ്യപത്രം ലഭിച്ചതുമില്ല. ഒരുവർഷംമുമ്പ് ആശുപത്രിയുടെ ബഹുനിലക്കെട്ടിടത്തിന് എൻ.ഒ.സി.‌ ലഭിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പൊതുമരാമത്തിലേക്ക് 2,53,000 രൂപ അടച്ചു. കൂടാതെ, 46,000 രൂപ ചെലവഴിച്ച് അഗ്നിസുരക്ഷാ സംവിധാനങ്ങൾ നന്നാക്കാനുള്ള നടപടികളും നടന്നു. എന്നാൽ, ഇതൊന്നും അഗ്നിരക്ഷാ സേനയുടെ നിയമപരമായ അനുമതിക്ക് മതിയാകുന്നതല്ലായിരുന്നു. ദിവസവും 2000 ആളുകൾ അടൂർ ജനറൽ ആശുപത്രി ഒ.പി. യിലെത്തുന്നു. ഒട്ടേറെ ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രി കൂടിയാണിത്. ശസ്ത്രക്രിയകളും കിടത്തിച്ചികിത്സയുമെല്ലാം എൻ.ഒ.സി. ലഭിക്കാത്ത കെട്ടിടത്തിലാണ് നടത്തുന്നത്. വേണ്ടത് അഗ്നിസുരക്ഷ വേണ്ട അഗ്നിസുരക്ഷാ സംവിധാനം ഒന്നുംതന്നെ ഇവിടെ പ്രവർത്തിക്കുന്നില്ലെന്നാണ് അഗ്നിരക്ഷാ വിഭാഗം പറയുന്നത്. നിലവിൽ ചില സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചെങ്കിലും അതു മതിയാകില്ലെന്ന നിലപാടാണ് അഗ്നിരക്ഷാസേനാ വിഭാഗം സ്വീകരിച്ചത്. കെട്ടിടത്തിൽ മതിയായ എക്സിറ്റ് സംവിധാനം പോലുമില്ല. 15 മീറ്ററിൽ കൂടുതൽ ഉയരമുള്ളതിനാൽ ‘ഹൈ റൈസ് ഫയർ’ വിഭാഗത്തിൽ വരുന്നതാണ് ആശുപത്രിക്കെട്ടിടം. ഇതിൽ അഞ്ചുമീറ്റർ വിതിയിൽ ആശുപത്രി കവാടം മുതൽ മുകൾഭാഗംവരെ അഗ്നിരക്ഷാസേനയുടെ വാഹനം പോകാൻ സാധിക്കണം എന്നാണ് വ്യവസ്ഥ. കൂടാതെ, എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഗോവണി ചാരി ആളുകളെ താഴെയിറക്കാനുള്ള സംവിധാനവും കെട്ടിടത്തിലില്ല. ഒരുവർഷം മുമ്പാണ് അശുപത്രിയുടെ അരികിലുള്ള മതിൽ പൊളിച്ച് അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ കയറാനുള്ള വീതിയിലാക്കിയത്. ഗേറ്റോടുകൂടിയ സംവിധാനമാണ് തയ്യാറാക്കിയത്. എന്നാൽ മതിയായ പാർക്കിങ് സംവിധാനമില്ലാത്തതിനാൽ ഈ ഗേറ്റിനു തടസ്സമായി പുറത്ത് ഇരുചക്രവാഹനങ്ങൾ പാർക്കുചെയ്യുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻ.ഒ.സി.യില്ലാതെ അടൂർ ഗവ. ആശുപത്രിക്കെട്ടിടം — Mathrubhumi… | Boolokam